ചെറു ചിന്ത: വാക്കുകളിൽ വിശ്വാസത്തിന്റെ ഉറവ തുറക്കട്ടെ |ആശിഷ് ജോസഫ്

ദേശം ഉറ്റുനോക്കാൻ വിട്ടവരിൽ 10 പേരും തിരിച്ചു വന്നത് അവിശ്വാസത്തിന്റെ വാക്കുകളും ആയിട്ടായിരുന്നു. എന്നാൽ രണ്ടേ രണ്ടു പേര് മാത്രം “ഹൃദയം കൊണ്ട് വിശ്വസിച് അത് വായ്കൊണ്ട് ഏറ്റു പറഞ്ഞു.” വിശ്വാസം പറഞ്ഞവരെ കല്ലെറിയാൻ തുനിഞ്ഞ ജനത്തിന്റെ നടുവിൽ- ദൈവത്തെ ഒരു ചെറിയ ചട്ടക്കൂട്ടിൽ ഒതുക്കുവാൻ നോക്കിയ ജനത്തിന്റെ ഇടയിൽ ആ രണ്ടു പേർ ഒറ്റപെട്ടു. അധൈര്യത്തിന്റെ വാക്കുകൾ ഭൂരിപക്ഷം ഉരുവിട്ടപ്പോൾ ധൈര്യം കൊടുക്കാൻ വെറും രണ്ടു പേർ. ആ ധൈര്യത്തിന്റെ ഉറവിടം ദൈവത്തിലുള്ള വിശ്വാസം ആണെന്ന് തിരിച്ചറിയാത്ത ജനം മോശക്കും അഹരോനും നേരെ തിരിഞ്ഞപ്പോൾ ആ രണ്ടുപേർ എഴുനേറ്റു നിന്ന് പറഞ്ഞത് ” ദൈവത്തിനു നമ്മിൽ പ്രസാദമുണ്ടെങ്കിൽ പാലും തേനുമൊഴുകുന്ന ദേശത്തേക്കു അവൻ നമ്മെ കൊണ്ടുചെന്നു അത് കൈവശമാക്കി തരും, യഹോവയോട്‌ നിങ്ങൾ മത്സരിക്കുക മാത്രം അരുത്, ആ ജനത്തെ ഭയപ്പെടേണ്ടതില്ല ” എന്നാണ്.

ഭൂരിപക്ഷം എന്ത് പറയുന്നു എന്ന് കാര്യമാക്കണ്ട , ദൈവത്തിലുള്ള വിശ്വാസത്തെ ചെറുതായി കാണാതെ മല്ലന്മാർ ഉണ്ടെങ്കിലും അവരെ ജയിക്കുവാനുള്ള ശക്തി നമുക്കുണ്ട് എന്ന് വിശ്വാസത്താൽ ഏറ്റു പറയാമെങ്കിൽ ഏതു പ്രതിസന്ധിയും മറികടന്നു വാഗ്ദത്തം പ്രാപിക്കുവാൻ നമുക് കഴിയും. അതുകൊണ്ട് ഈ കാലഘട്ടത്തിൽ യോശുവ-കാലേബുമാർ എഴുന്നേൽക്കേണ്ടത് അത്യാവശ്യമാണ്. ലോകം മുഴുവൻ തിരിഞ്ഞു നിന്നാലും ദൈവം അങ്ങനെയുള്ളവർക്കുവേണ്ടി പ്രവർത്തിക്കും . വിശ്വസിക്കുന്നവരുടെമേൽ വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലുപ്പം ഇന്നും നിലനിൽക്കുന്നതിനാൽ വിശ്വാസത്തോടെ എഴുന്നേറ്റ് പണിയാം. ദൈവം നമ്മോട് കൂടെ.

ആശിഷ് ജോസഫ്

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.