സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രസംഗം പുനരാരംഭിച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഞായറാഴ്ച തടിച്ചുകൂടുന്ന വിശ്വാസികളെ അഭിസംബോധന ചെയ്തു പ്രസംഗിക്കുന്ന പതിവ് പന്തക്കുസ്ത ദിനത്തിൽ പുനരാരംഭിച്ച് ഫ്രാൻസിസ് മാർപാപ്പ. മാർച്ചിൽ ഇറ്റലിയിലും വത്തിക്കാനിലും കോവിഡ് ലോക്‌ഡൗൺ തുടങ്ങിയപ്പോൾ അവസാനിപ്പിച്ച പതിവാണ് ഇന്നലെ വീണ്ടും തുടങ്ങിയത്. ഇന്നലെ വലിയ ജനക്കൂട്ടം പ്രസംഗം കേൾക്കാനായി ഉണ്ടായിരുന്നില്ല. വന്നവർ അകലം പാലിച്ചാണു നിന്നതെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മുൻപ് ആയിരക്കണക്കിനു വിശ്വാസികൾ ഞായറാഴ്ച ചത്വരത്തിലെത്തുമായിരുന്നു. സമ്പദ്ഘടനയെക്കാ ൾ പ്രധാനമാണു മനുഷ്യരുടെ ജീവനെന്നു പ്രസംഗത്തിൽ മാർപാപ്പ പറഞ്ഞു. സാമ്പത്തികമായി കഷ്ടപ്പെടുന്നവർക്കു വൈദ്യസഹായം കിട്ടാതെ പോകരുതെന്ന് അദ്ദേഹം പ്രാർത്ഥിച്ചു. കോവിഡ് മഹാമാരിയിൽ നിരാശയിൽ തകരാതെ പ്രത്യാശാഭരിതരാകാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പന്തക്കുസ്ത ഞായർ ദിവ്യബലി സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.