ഇന്നത്തെ ചിന്ത : പ്രശംസിക്കാം ക്രൂശിൽ |ജെ.പി വെണ്ണിക്കുളം

ക്രൂശ് നിന്ദയുടെയും ലജ്ജയുടെയും ശാപത്തിന്റെയും പ്രതീകമായിരുന്ന കാലത്തു പൗലോസ് പറയുന്നു: “എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുത്” (ഗലാത്യർ 6:14). ജീവിതത്തിൽ എന്തെങ്കിലും തനിക്കു
പ്രശംസിക്കാൻ ഉണ്ടെങ്കിൽ അത് ക്രൂശിൽ മാത്രമാണെന്നാണ് പൗലോസിന്റെ ഭാഷ്യം. പ്രിയരെ, ഒരുവൻ ക്രിസ്തുവിലായാൽ, യഥാർത്ഥമായി ക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിക്കുമ്പോൾ, അവൻ ക്രൂശിനെ വണങ്ങുകയല്ല, പ്രശംസിക്കുകയത്രെ ചെയ്യുന്നത്. ബാക്കിയുള്ളവയൊക്കെ ചേതം എന്നെണ്ണുവാൻ അവനു കഴിയും.

post watermark60x60

വേദഭാഗം: ഗലാത്യർ 6
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like