കവിത: കാൽവറിയിലെ സ്നേഹം | പ്രസാദ് കുര്യാക്കോസ്

കാൽവറിലെ മലമുകളിൽ
രണ്ടു കള്ളൻ മദ്ധ്യേ
രക്ഷകൻ നിനക്കായി തൂങ്ങപെട്ടല്ലോ..
എന്റെയും നിന്റെയും പാപത്തിനു വേണ്ടി..
കാൽവറിലെ മലമുകളിൽ രണ്ടു കള്ളൻ മദ്ധ്യേ
രക്ഷകൻ നിനക്കായി തൂങ്ങപെട്ടല്ലോ…

പാപത്തിൻ മാലിന്യതേ നീക്കുവാനായി വന്ന നാഥാ
തമ്മിൽ തമ്മിൽ സ്നേഹിക്കുവിൻ എന്നു നാഥൻ കൽപിച്ചല്ലോ..
സ്വന്തജനം രക്ഷകനെ ക്രൂശിൽ തൂക്കിയല്ലോ…

അഞ്ചപ്പം കൊണ്ടവൻ അയ്യായിരത്തെ പോഷിപ്പിച്ചു
കാനാവിലെ കല്യാണത്തിന് പച്ച വെള്ളം വീഞ്ഞാക്കി..
ലാസറിന്റെ കല്ലറയിൽ ജീവന്റെ ശബ്ദഓതി..

കാൽവറിലെ മലമുകളിൽ രണ്ടു കള്ളൻ മദ്ധ്യേ
രക്ഷകൻ നിനക്കായി തൂങ്ങപെട്ടല്ലോ…

പ്രസാദ് കുര്യാക്കോസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.