ശുശ്രുഷകന്മാർക്ക് സഹായഹസ്തവുമായി കുമ്പനാട് സെന്റർ പി.വൈ.പി.എ

കുമ്പനാട് : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണിൽ കഴിയുന്ന സുവിശേഷവേലക്കാർക്ക് അവരുടെ പ്രതിസന്ധിയിൽ ഒപ്പം നിന്ന് കുമ്പനാട് സെന്റർ പി.വൈ പി.എ. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കുമ്പനാട് സെന്ററിലെ സഭാ ശുശ്രൂഷയിലും റിട്ടയർമെന്റിലുമുള്ള അർഹരായ 40 പാസറ്റർമാർക്ക് സാമ്പത്തിക സഹായം നൽകിയതോടൊപ്പം കുമ്പനാട് സെന്ററിലെ ഒരു ശുശ്രുഷകന്റെ മകളും പി.വൈ.പി.എ മെമ്പറുമായ ഇപ്പോൾ ക്യാൻസർ ബാധിതയായി വെല്ലൂർ മെഡിക്കൽ കോളേജിൽ കഴിയുന്ന സഹോദരിക്ക് ഒരു മെഡിക്കൽ സഹായവും ഇതോടൊപ്പം നൽകുകയും ചെയ്തു.

post watermark60x60

കുമ്പനാട് സെന്റർ പി.വൈ.പി.എ വീണ്ടും ദുരിതം അനുഭവിക്കുന്നവരോടൊപ്പം അതിജീവനത്തിന്റെ പാതയിലാണ്.
കോവിഡ് 19 എന്ന മഹാവ്യാധി ലോകരാജ്യങ്ങളിൽ നിന്ന് തുടച്ചു നീക്കപ്പെടേണ്ടതിന് കഴിഞ്ഞ ആഴ്‌ചകളിലായി സെന്ററിന്റെ വിവിധ ഇടങ്ങളിലായി ചെയിൻ പ്രയർ നടക്കുകയും, ലോക്ക്ഡൗണിൽ വീട്ടിലിരുന്ന യുവജനങ്ങൾക്കായി സൂം ആപ്പ് വഴി 4 ആഴ്ചകളായി യുവജനങ്ങളും ആത്മീയതയും എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ ക്ലാസുകൾ ഡോ. സജികുമാർ കെ പി യുടെ സഹകരണത്തോടെ സെന്റർ പി വൈ പി എ ക്രമീകരിച്ചത് യുവജനങ്ങൾക്ക് അനുഗ്രഹമായെന്നും ഭാരവാഹികൾ അറിയിച്ചു.
വരും നാളുകളിൽ ഇതുപോലെയുള്ള പ്രവർത്തനങ്ങളിൽ കുമ്പനാട് സെന്റർ പി. വൈ.പി.എ സജീവമാകുമെന്നും പ്രതിസന്ധിയിൽ കഷ്ടമനുഭവിക്കുന്നവരുടെ ഒപ്പം ഉണ്ടാകുമെന്നും സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ബ്ലെസ്സൺ കുഴിക്കാലാ സെക്രട്ടറി പാസ്റ്റർ സാമുവൽ പി.മാത്യു എന്നിവർ അറിയിച്ചു.

-ADVERTISEMENT-

You might also like