ഇന്നത്തെ ചിന്ത : വലിയവനാര്? | ജെ.പി വെണ്ണിക്കുളം
ലോകത്തിൽ സകല മനുഷ്യരെക്കാളും വലിയവനായിത്തീരുക ഓരോരുത്തരുടെയും സ്വപ്നമാണ്. യേശുവിന്റെ ശിഷ്യന്മാരും ഇതിൽ നിന്നും വ്യത്യസ്തരായിരുന്നില്ല. അതിന്റെ പേരിൽ അവരുടെ ഇടയിൽ സംവാദം വരെ നടന്നിട്ടുണ്ട്. എന്നാൽ യേശു തന്നെ ഇടപെട്ടാണ് അതിനു പരിഹാരം ഉണ്ടാക്കിയത്. ഒരു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവനെല്ലാം ഉയർത്തപ്പെടും എന്നു യേശു പഠിപ്പിച്ചു. അതിന്റെ ഭാഗമായി അവരുടെ കാൽ കഴുകി. നേതാവാകുകയല്ല, ദാസനാവുകയാണ് ആവശ്യം എന്നു യേശു തെളിയിച്ചു. ശിഷ്യന്മാരുടെ കണ്ണുതുറപ്പിച്ച സംഭവമായിരുന്നു ഇത്.
ധ്യാനം: മത്തായി 18
ജെ.പി വെണ്ണിക്കുളം