കവിത: കൊവിഡ്… | സാലമ്മ സജി

മാനവർക്കൊക്കെയും ഭീതി പരത്തുവാൻ മാരകമായൊരു കോവിടെത്തി.
മാതൃത്വം പോലും മറന്നങ്ങു മറുനാട്ടിൽ മാറി പൊറുത്തോർക്കും മനമുരുകി.

post watermark60x60

സമ്പത്തു തന്നേ തൻ ബലമെന്നതും സൗഹൃദംപോലും മറന്നവരും. ആവലോടൊടുന്നു ഓടിയകലുന്നു സ്വന്തമാം ദേശത്തു പൂകിടണം.

വൻ മതിൽ കെട്ടി പൊറു ത്തവർക്കൊക്കെയും വൻമതിൽ പോലെ വിടവുമായി. നേടുവാനാർക്കും കഴിവതില്ല പ്രൗഢിയും പത്രാസുമൊന്നിനാലേ.
കെട്ടിയ കെട്ടിടം തല്ലി തകർത്തിട്ടു കൊട്ടാരമാർക്കും പണുതിടേണ്ട.
മേക്കപ്പും, മോഡേണും , കാറിന്റെ മോഡലും ആരുമേ ഇന്ന് കൂട്ടതില്ല.

Download Our Android App | iOS App

മാറിയകലണെ കോവിഡ് രോഗമേ മാനവര് വിട്ടു ഭൂമിൽ നിന്ന് യാചന കേട്ടു നാണിച്ചാ കോവിഡ് രാജ്യങ്ങൾ വിട്ടു അകന്നിടുമേ.
വേണ്ടയെ കോവിഡ് നീയിന്നെന്റ വീട്ടിലെക്കൊട്ടും വന്നിടല്ലേ.
വീട്ടുകാർ, നാട്ടുകാർ കൂട്ടമായി നിന്നെയും ഭൃഷ്ടനായ് തള്ളിടുന്നു.

നല്ലതാം രൂപത്തിൽ വന്നിരുന്നേൽ നല്ലത് മാത്രം ഭവിച്ചിരുന്നേൽ, ഏവരും ചേർന്ന് കൈകൊണ്ടേനെ
ഏറ്റവും മാന്യമായി എണ്ണിയേനെ.

നാടു മുടിച്ചില്ലേ നാട്ടാർ ഭയന്നില്ലേ നാണം കെട്ടിനിയേലും പോയി കൂടെ.
നല്ലത് കാട്ടുവാൻ നന്മയായി വാഴുവൻ, കോവിഡെ നീയും ശക്തനാകൂ.

ഇന്ന് പിറക്കേണ്ട കുഞ്ഞു തൊട്ടു യാത്ര മൊഴി ചൊല്ലും വൃദ്ധൻ വരെ
ഭീതിയായ് കണ്ടില്ലേ നിൻ ഗമനം ശീഘ്രമായി ഓടിക്കോ പാരിൽ നിന്നും.

സാലമ്മ സജി

-ADVERTISEMENT-

You might also like