ലേഖനം: അന്ധകാര ശക്തികളോട് പോരുള്ള അധികാരത്തിന്റെ ശുശ്രൂഷകർ | ബ്ലെസ്സൺ ജോൺ

അന്ധകാരം എന്നപദം
ഇരുൾ എന്ന അർത്ഥം മാത്രമല്ല,
പ്രതീക്ഷയില്ലാത്തതും , വ്യക്തതയില്ലാത്തതുമായ ഏതു
കാര്യവും അന്ധകാരത്തിന്റെ ഛായയാകുന്നു. ഇന്ന് ലോകം കടന്നു
പോകുന്ന ഈ പ്രത്യേക സാഹചര്യം ഒരു അന്ധകാരത്തിന്റെ പ്രതീകമാണ്.മഹാമാരി അന്ധകാരം എന്നവണ്ണം ലോകത്തു വ്യാപിച്ചിരിക്കുന്നു.
നാം ലോകത്തിന്റെ വെളിച്ചം
ആകുന്നു എന്ന് പറയുമ്പോൾ,
ലോകത്തിനു വെളിച്ചം നൽകുന്നവർ എന്ന് മാത്രമല്ല അത്‌ അർത്ഥമാക്കുന്നത്.
അതിനു പിറകിൽ
അന്ധകാരം മാറ്റുന്നവർ എന്ന പരമപ്രധാനമായ ഒരു കർമ്മം മറഞ്ഞു കിടക്കുന്നു.

post watermark60x60

വചനഭാഗത്തു നാം ഇപ്രകാരം കാണുന്നു. ¤ഉല്പത്തി1:1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
¤1:2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.

ഇരുൾ ഉണ്ടായിരുന്നിടത്തു ദൈവത്തിന്റെ ആത്മാവ് പരിവർത്തിച്ചു കൊണ്ടിരുന്നു.
ദൈവാത്മാവിന്റെ പ്രവർത്തനം
അവിടെ നടന്നു.
വെളിച്ചമായവർ അല്ലെങ്കിൽ
അന്ധകാരം മാറ്റുന്നവർ
എന്ന നിലയിൽ ഒരു അധികാരത്തിന്റെ ശുശ്രൂഷ
നമ്മളിൽ മറഞ്ഞു കിടക്കുന്നു.
ദാനധർമാദികളിലൂടെ ഉള്ള ഭക്തി ജീവിതം മാത്രമല്ല
വിശ്വാസ ജീവിതം, മറിച്ചു അതിനു പിറകിൽ അന്ധകാരം മാറ്റുവാൻ തക്കവണ്ണം ഒരു പോരാട്ടവും നമ്മുക്കുണ്ട് .വചനം നമ്മുടെ പോരാട്ടത്തെ ഇപ്രകാരം നമ്മെ ഓർമിപ്പിക്കുന്നു.

Download Our Android App | iOS App

¤എഫെസ്യർ 6:12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
പൗലോസ് അപ്പോസ്തോലൻ
ഇതൊന്നുകൂടെ വ്യക്തമായി തിമൊഥെയൊസിന്നു
ഉപദേശ രൂപേണ വെളിപ്പെടുത്തുന്നു.
2 തിമൊഥെയൊസ്
¤3:12 എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.
¤3:13 ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നു വരും.
അന്ധകാര ശക്തികളോട് , ഉള്ള ഒരു പോരാട്ടം നമ്മുക്കുണ്ട് ഭക്തിയുടെ വഴിയിൽ നാം മുൻപോട്ടു പോകുമ്പോൾ എന്ന് പൗലോസ് സാക്ഷിക്കുന്നു

യേശു ക്രിസ്തുവിന്റെ ഈ ലോക ശുശ്രൂഷ അധികാരത്തോട് കൂടെ യായിരുന്നു എന്ന് വചനം സാക്ഷിക്കുന്നു.

¤മർക്കൊസ് 1:22 അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു.

പുനരുദ്ധാരണത്തിന് ശേഷവും ശിഷ്യമാരോട് കർത്താവ് പറയുന്നതായി കാണുവാൻ കഴിയും
¤ലൂക്കോസ് 24:49 എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു.

“നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു.”
അധികാരത്തിന്റെ ശുശ്രൂഷ ഉയരത്തില് ശക്തിയാൽ മാത്രമേ സാധ്യമാവുകയുള്ളു എന്നതിനാൽ കർത്താവ് ഇപ്രകാരം പറഞ്ഞു എന്ന് മനസ്സിലാക്കാം .

ക്രൂശീകരണത്തിനു മുൻപ് മൂന്നു തവണ കർത്താവിനെ തള്ളി പറഞ്ഞ പത്രോസ് , ഉയരത്തിലെ ശക്തി പ്രാപിച്ചപ്പോൾ അധികാരികളുടെ മുൻപിൽ ഭയം കൂടാതെ കർത്താവിനെ സാക്ഷിക്കുന്നവൻ ആയി തീർന്നു. അല്ലെങ്കിൽ അധികാരത്തിന്റെ ശുശ്രൂഷകൻ ആയി തീർന്നു എന്ന് കാണുവാൻ കഴിയും.

യോശുവ അമലോക്ക്യരോട് യുദ്ധം ചെയ്തപ്പോൾ സൂര്യ നീ ഗിബെയോണിലും ചന്ദ്ര നീ അയ്യലോൺ
താഴ്വരയിലും നിൽക്ക എന്ന് പറഞ്ഞു അപ്രകാരം സൂര്യനും ചന്ദ്രനും നിന്ന് എന്ന് ചരിത്രം പറയുന്നു.
ഒരു യുദ്ധ വേളയിൽ ഒരു സാമാന്യ മനുഷ്യന്റെ ബുദ്ധിയിൽ സാധ്യമാകാത്ത ഒരു വിഷയം യോശുവ ചെയ്തെങ്കിൽ അതിനു പിറകിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവർത്തി യോശുവായിൽ ബുദ്ധി ഉപദേശിച്ചു എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
സാഹചര്യങ്ങളുടെ മധ്യത്തിൽ
സമ്മര്ദങ്ങളിൽ , നമ്മുടെ ബുദ്ധി നമ്മെ ബലഹീനമാക്കാം എന്നാൽ ദൈവാത്മാവ് ബുദ്ധി ഉപദേശിക്കുന്നു എങ്കിൽ അസാധ്യങ്ങൾ സാധ്യമാവും.
അവിടെ ഇപ്രകാരം നാം കാണുന്നു,
യോശുവ 10:13 ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നു.

അധികാരത്തിന്റെ ശുശ്രൂഷകർ ആണ് നാമോരോരുത്തരും നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണെന്നു പറയുമ്പോൾ അന്ധകാരം മാറ്റുവാൻ അധികാരം ലഭിച്ചവർ എന്ന് കൂടെ അതിനര്ഥമുണ്ട് .

മോശയുടെ കൈ ഉയർന്നിരുന്നപ്പോൾ ഇസ്രായേൽ ബലപ്പെട്ടു , താഴ്ന്നിരുന്നപ്പോൾ അമലോക്കു ബലപ്പെട്ടു .

അധികാരത്തിന്റെ കരങ്ങൾ ഉയർന്നിരിക്കട്ടെ ഈ ദിവസങ്ങളിൽ
അത് ഈ ലോകത്തിന്റെ അന്ധകാരം നീക്കും , അതാകുന്നുവല്ലോ നമ്മോടുള്ള ദൈവീക താല്പര്യം.

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

You might also like