ഇന്നത്തെ ചിന്ത : സ്വന്ത മനഃസാക്ഷിയിൽ ചൂടുവച്ചവർ? | ജെ.പി വെണ്ണിക്കുളം

ഇതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് എന്നു മനസിലാക്കുക എളുപ്പമല്ല എങ്കിലും സ്വന്തം മനഃസാക്ഷി ദൈവശബ്ദത്തെ അവഗണിക്കുന്നതുമായി ചേർത്തു മനസിലാക്കാം. നല്ലതിന് വേണ്ടിയുള്ള പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടു തെറ്റിനു വേണ്ടി വീണ്ടും ബദ്ധപ്പെടുന്ന മനഃസാക്ഷി. അതായത്, എത്ര തെറ്റു ചെയ്താലും അതു മനസാക്ഷിക്കു ബോധ്യമാകാതിരിക്കുന്നഅവസ്ഥ. അങ്ങനെയുള്ളവരിൽ ചിലരാണ് വിവാഹം വിലക്കുകയും മാംസാഹാരം വർജിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി തിമൊഥെയോസിന്റെ ലേഖനത്തിൽ പറയുന്നത്. വിശ്വാസം ത്യജിക്കുന്ന ചിലർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചാണ് നാം ഇവിടെ വായിക്കുന്നത്. പ്രിയരെ, അന്ത്യകാലത്തും ഇങ്ങനെയുള്ള സംഭവങ്ങൾ കുറവല്ല. ഭോഷ്കു പറയുന്നവരുടെ കപടത്താൽ അനേകരും തങ്ങളുടെ വിശ്വാസം ത്യജിക്കും എന്നത് ഒരു മുന്നറിയിപ്പായി കാണേണ്ടതാണ്. അതിനാൽ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിരിക്കുക.

ധ്യാനം: 1തിമോത്തിയോസ് 4
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.