അനുസ്മരണം : ഭാഗ്യനാട്ടിൽ പ്രവേശിച്ച കുഞ്ഞുമോൻ അച്ചായൻ | ജോര്‍ജ്ജ് പാപ്പച്ചന്‍

കണ്ണീരോടെ പ്രാർത്ഥിക്കുന്ന ഒരു പ്രാർത്ഥനാ വീരനായിരുന്നു ഞങ്ങളുടെ കുഞ്ഞുമോനച്ചായൻ. 33 വർഷങ്ങൾക്ക് മുൻപ് പ്രീയ ദൈവദാസനെ കണ്ടുമുട്ടുമ്പോൾ, ഞാൻ ഒരു ഓർത്തേഡോക്സുകാരനായിരുന്നു. തന്റെ ദൈവചന ശുശ്രൂഷയിലൂടെ ഞാൻ ഈ സത്യം അറിയുകയും 88 ൽ സ്നാനപ്പെടുകയും ചെയ്തു. തുടർന്നു 1991 വരെ OPA യിലും, 92 മുതൽ കുഞ്ഞുമോൻ അച്ചായനോടൊപ്പം CFA യോട് ചേർന്ന് കുടുംബമായി ദൈവത്തെ ആരാധിച്ചു പോരുന്നു. ബഹുമാന്യ ദൈവദാസനോടൊപ്പം ലേബർ ക്യാമ്പുകളിൽ സുവിശേഷം അറിയിക്കുന്നതിനായി പോയതും ഈ നിമിഷം ഓർക്കുന്നു.
എന്റെ ആത്മീയ പിതാവ് തന്നെയായിരുന്നു ഞങ്ങളുടെ പ്രീയ ദൈവദാസൻ. CFA യുടെ ആദ്യകാലത്ത് ഏകദേശം 10 വർഷം യൂത്ത് കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുവാൻ ദൈവം എനിക്ക് അവസരം തന്നിട്ടുണ്ട്.

1994 ലാണ് CFA യുടെ ഹിന്ദി മീറ്റിംഗ് ആരംഭിച്ചത്. 1996 മുതൽ 2006 വരെ എല്ലാ ചൊവ്വാഴ്ചയും കോട്ടേജ് മീറ്റിംഗ് നടന്നു വന്നത് എന്റെ ഭവനത്തിലായിരുന്നു. അത് അടിയങ്ങളുടെ ജീവിതത്തിൽ ഏറെ അനുഗ്രഹങ്ങൾക്ക് കാരണമായി മാറി.
നിത്യതയെകുറിച്ചുള്ള പ്രത്യാശയും, ആത്മീക തീഷ്ണതയുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതായിരുന്നു ദൈവദാസന്റെ ലക്ഷ്യം. വിശുദ്ധിക്കും വേർപാടിനും മുൻ‌തൂക്കം കൊടുത്ത ദൈവദാസന്റെ കൈക്കീഴിൽ എന്റെ കുഞ്ഞുങ്ങൾക്കും സ്നാനപെടുവാൻ ഭാഗ്യം ലഭിച്ചു.

ആത്മീകവും ഭൗതികവുമായി പ്രീയ ദൈവദാസൻ തന്ന കൈതാങ്ങലുകൾക്ക് ഞാൻ എന്നും നന്ദിയുള്ളവനാണ്.

സർവ്വ കൃപാലുവായ ദൈവം ദുഃഖത്തിലായിരിക്കുന്ന ദൈവദാസിയെയും, കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കുമാറാകട്ടെ. നിത്യതയുടെ തുറമുഖത്ത് വീണ്ടും ഒന്നിച്ച് കാണാം എന്ന പ്രത്യശയോടെ….

ജോർജ് പാപ്പച്ചൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.