ഒരു ഓർമ്മക്കുറിപ്പ്… | സജി ജെയിംസ്‌

പ്രിയ ദൈവദാസനോടും സീബ് ദൈവസഭയോടും ചേർന്നു 2004 മുതൽ കൂട്ടായ്മകൾ ആചരിക്കുവാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. വർത്തമാനകാലത്തിൽ അതിൽ ദൈവത്തിനു വേണ്ടി വിശ്വസ്തതയോടെ നിലനിൽക്കുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളായിരുന്നു പ്രിയ കർത്താവിൻറെ ദാസൻ. തന്നെ ഏൽപ്പിച്ച വേല വിശ്വസ്തയോടെ ചെയ്തെടുക്കാൻ തന്നാൽ ആവോളം അധ്വാനിച്ചു എന്ന് പറയുന്നതിൽ ചാരിതാർത്ഥ്യമുണ്ട്. സീബിലെ ദൈവസഭയുടെ പല പ്രവർത്തനങ്ങളിലും ദൈവദാസൻറെ കൂടെ ചേർന്ന് പ്രവർത്തിക്കാൻ ചില വർഷങ്ങളായി ആയി ദൈവം എന്നെയും സഹായിച്ചു. പ്രിയ ദൈവ ദാസന്റെ ആത്മീയ തീക്ഷണത അനുകരണീയമാണ് .മണിക്കൂറുകൾ അതിലുപരി ദിവസങ്ങൾ ,മാസങ്ങൾ ആത്മാക്കളുടെ വിടുതലിന് വേണ്ടി കരയുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട് .അത് ഞങ്ങളുടെ സഭയ്ക്കും കുടുംബത്തിനും വളരെയധികം ഉത്തേജനമായിരുന്നു. ഒരു വിശ്വാസ വീരൻ ,തികഞ്ഞ ക്രിസ്തീയ പോരാളി, ഒരു കാർക്കശ്യക്കാരനായ പിതാവ് അതിലുപരി ഒരു പ്രാർത്ഥനാ വീരൻ ആയിരുന്നു ഞങ്ങളുടെ പ്രിയ പാസ്റ്റർ. പ്രിയ ദൈവദാസന്റെ സ്നേഹം ഒരിക്കലും മസ്ക്കറ്റിലെ സഭാ പാസ്റ്റർ എന്ന നിലയിൽ മാത്രം ആയിരുന്നില്ല ,നാട്ടിൽ വരുമ്പോൾ അദ്ദേഹം സഭാ വിശ്വാസികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും പ്രാർത്ഥനയിൽ ഉറ്റിരിക്കണമെന്ന് ആവർത്തിച്ചു ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.പലപ്പോഴും എന്റെ നാട്ടിലെ ഭവനത്തിൽ അദ്ദേഹം കടന്നു വരികയും പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു.പ്രിയ ദൈവദാസൻറെ വേർപാട് വ്യക്തിപരമായി എനിക്കും വേദനയും നഷ്ടവും നൽകുന്നു എങ്കിലും നിത്യതയുടെ തീരത്ത് വീണ്ടും കാണാം എന്ന് പ്രത്യാശയോടെ എൻറെയും എൻറെ കുടുംബത്തിൻറെ ദുഃഖവും പ്രത്യാശയും ഈ സമയം രേഖപ്പെടുത്തിക്കൊള്ളുന്നു …

saji James..CFA seeb

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading