ഇന്നത്തെ ചിന്ത : നന്മയും തിന്മയും പടരുമോ? | ജെ.പി വെണ്ണിക്കുളം

സാധാരണമായി രോഗമാണല്ലോ മറ്റുള്ളവരിലേക്ക് പടരുന്നത്. എന്നാൽ നന്മയാണോ തിന്മയാണോ മറ്റുള്ളവരിലേക്ക് പടരുന്നതെന്നു ഹഗ്ഗായി പ്രവാചകൻ ചോദിക്കുന്നു. യാഗാർപ്പണത്തിനായി മാറ്റിവച്ച വിശുദ്ധമാംസം കൊണ്ട് മറ്റെന്തെങ്കിലും സാധനം സ്പർശിച്ചാൽ അതിന്റെ വിശുദ്ധി ആ തൊട്ട വസ്തുവിലേക്കു വ്യാപിക്കില്ല. എന്നാൽ അശുദ്ധനായവൻ തൊടുന്ന വസ്തുക്കളെല്ലാം അശുദ്ധമാകുകയും ചെയ്യും. ഇതായിരുന്നല്ലോ നാം ന്യായപ്രമാണത്തിലൂടെ വായിക്കുന്നത്. അതായത്, അശുദ്ധി ഏതു നിമിഷവും പകരാം, പക്ഷെ വിശുദ്ധി അങ്ങനെയല്ല. അശുദ്ധനായവന്റെ സൽപ്രവർത്തികളെയും ദൈവം അംഗീകരിക്കുന്നില്ല എന്നു വേണം മനസിലാക്കാൻ.

ധ്യാനം: ഹഗ്ഗായി 2

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.