കവിത: യാത്രക്കായ് ഒരു ദീപം… | ജിസ്ന സിബി, കുവൈറ്റ്‌

സുനേത്ര കുമാരാ നിൻ രൂപമോ !
നമിക്കുന്നു നിൻ പാദേ, മിഴിനീർ കണങ്ങളായ്..

post watermark60x60

സാന്ത്വനമീ സാന്നിദ്ധ്യേ,
നീളും കാലചക്രത്തിൽ
കൃതാർത്ഥമായ് ഈ ജന്മാന്തരം
തികക്കും ദിനവൃത്താന്തങ്ങൾ,

പുതക്കും ആശാനിർവൃതികൾ
മായും നിദ്രയിൽ ഈ രാവും നീങ്ങും,,
നവ്യമാം ഉഷസ്സിൻ പുലരിയിൽ
മീട്ടും നൽ ശ്രുതിയിൻ ഇമ്പ ഗാനം

Download Our Android App | iOS App

നൊന്തുവോ നിൻമനം
എൻ സർവ്വ പാപത്തിൽ?
പിടഞ്ഞുവോ നിൻ മനം
പ്രാണൻ വെടിഞ്ഞൊരാ സന്ധ്യയിൽ..!

വിണ്ണിന്റെ മണിയറ പുൽകാൻ
മറുവിലയായ് കൊടുത്തല്ലോ,,
ആഴമാം നിൻ സ്നേഹ ചാരുത
അകതാരിൽ പിടിച്ചടക്കി

ഹൃദ്യമായ് വിളിച്ചുവോ നാഥാ !
മറക്കാം ഞാൻ,നീറും ദിനങ്ങളെ..
വീണ്ടും നിൻ കാലൊച്ചക്കായ്
കാത്തിരിപ്പു ശുദ്ധമായ്

നിൻ നേരിൽ പൂത്തുലഞ്ഞു എൻ മനം,
നീഹാരമായ് വന്നു നിൻ ആത്മ സ്പർശം..

“ഒരുങ്ങി ഞാൻ യാത്രക്കായ്
വർണ്യാതീതം ഈ നിർവൃതി”
നിൻ മനതാരിൽ സുഗന്ധവർഷം
ജീവാംശമായ് ഈ ധരിത്രിയിൽ.

ജിസ്ന സിബി, കുവൈറ്റ്‌

-ADVERTISEMENT-

You might also like