ഇന്നത്തെ ചിന്ത സമ്പന്നനും ദൈവഭക്തനുമായ ഇയ്യോബ് | ജെ.പി വെണ്ണിക്കുളം

സമ്പന്നന്മാർ എല്ലാ കാലത്തുമുണ്ട്. എന്നാൽ എല്ലാ സമ്പന്നന്മാർക്കും ദൈവഭക്തന്മാരോ ദൈവഭക്തന്മാരായ എല്ലാവരും സമ്പന്നന്മാരോ ആകുന്നില്ല. ഇവിടെയാണ് ഇയ്യോബ് നമുക്ക് മാതൃകയാകുന്നത്. തനിക്കുള്ളതെല്ലാം ദൈവത്തിൽ നിന്നുമാണെന്നു വിശ്വസിക്കാനാണ് താൻ ആഗ്രഹിച്ചത് (1:21). തന്റെ ദൈവഭക്തിയെ വിവരിച്ചുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. താൻ ഒരു ഭക്തൻ ആയിരുന്നു എന്ന് മാത്രമല്ല മക്കളുടെ ആത്മീയ ജീവിതത്തെക്കുറിച്ചും ശ്രദ്ധാലുവായിരുന്നു (1:5). പ്രിയരെ, സമ്പത്തു ഒരു അനുഗ്രഹമാണെങ്കിലും അതു ആരെയും ദൈവഭക്തിയിൽ നിന്നും അകറ്റുന്നതാകരുത്.

ധ്യാനം: ഇയ്യോബ് 1

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.