കുടുംബത്തിലെ കൺവൻഷൻ ഇന്ന് സമാപനത്തിലേക്ക്
കുമ്പനാട് : ഐ.പി.സി ഇവാഞ്ചലിസം ബോർഡിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന ഓൺലൈൻ കൺവൻഷന്റെ മൂന്നാം ദിവസമായ ഇന്ന് (മെയ് 6) വൈകിട്ട് 7മണി മുതൽ സൂമിൽ നടത്തപ്പെടുന്നു. ഇതിന്റെ തത്സമയ സംപ്രേഷണം ക്രൈസ്തവ എഴുത്തുപുരയിലും, ന്യൂമാ ഹെർമന്യൂട്ടിക്ക്സിലും, മറ്റ് മാധ്യമങ്ങളിലും ഉണ്ടായിരിക്കുന്നതാണ്.
ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിയുടെ അദ്ധ്യക്ഷതയിൽ സുപ്രസിദ്ധ കൺവൻഷൻ പ്രസംഗികൻ പാസ്റ്റർ ബാബു ചെറിയാൻ ദൈവവചനം ശുശ്രൂഷിക്കുന്നു.
ഗാനശുശ്രൂഷക്ക് ലോർഡ്‌സൺ ആന്റണി നേതൃത്വം നൽകും.
സൂമിൽ ക്രമികരിക്കുന്ന കുടുംബത്തിലെ കൺവൻഷൻ പാസ്റ്റർ സിനോജ് ജോർജ് കായംകുളം(ചെയർമാൻ), പാസ്റ്റർ ലിനു കെ. ജോൺ (അടൂർ) എന്നിവർ ഹോസ്റ്റ് ചെയ്യും. പാസ്റ്റർ.സാബു ആര്യപ്പള്ളിൽ, എൽ.കെ റോയി, ഗ്ലാഡ്സൻ ജേക്കബ്, പാസ്റ്റർ. സുരേഷ് മാത്യു, സുധി ഏബ്രഹാം, സുവി. അജു അലക്സ്, സുവി. രതീഷ് ഏലപ്പാറ എന്നിവർ നേതൃത്വം നൽകും.


- Advertisement -


Comments are closed.