ഇന്നത്തെ ചിന്ത : പ്രതീക്ഷകൾ നഷ്ടപ്പെടുമ്പോഴും പുതുജീവൻ നൽകുന്ന ദൈവം | ജെ.പി വെണ്ണിക്കുളം

ഹബക്കൂക്ക് പ്രവാചകന് ദൈവത്തിലുള്ള ആഴമായ വിശ്വാസത്തെ കാണിക്കുന്ന അധ്യായമാണ് മൂന്നാം അധ്യായം.എന്തെല്ലാം പ്രശ്നങ്ങൾ നേരിട്ടാലും താൻ ദൈവത്തിൽ തന്നെ ആനന്ദിക്കും എന്നാണ് പ്രവാചകൻ പറയുന്നത്. പരാതികളും സംശയങ്ങളും ചോദ്യങ്ങളും ഒക്കെ കടന്നുവരാം എങ്കിലും ദൈവമുൻപാകെ ദൃഢനിശ്ചയവും വിശ്വാസത്തിൽ സ്ഥിരതയും ഉള്ളവരായി നാം മാറണം. നമ്മുടെ കാലുകളെ പേടമാൻ കാലുകൾക്ക് തുല്യമാക്കുന്നവൻ ഏതു സാഹചര്യത്തിലും ഭയമില്ലാതെ ഓടുവാൻ പ്രാപ്തനാക്കും. പ്രിയരെ, വിളിച്ച ദൈവം കൂടെയുണ്ടെങ്കിൽ ഒന്നിലും പതറില്ല, ഭയപ്പെടില്ല.

ധ്യാനം: ഹബക്കൂക്‌ 3

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.