ഇന്നത്തെ ചിന്ത : വിശ്വസ്തരെ തെരയുന്ന ദൈവം | ജെ.പി വെണ്ണിക്കുളം

സൊദോം പട്ടണത്തിൽ പത്തു നീതിമാന്മാർ എങ്കിലും ഉണ്ടെങ്കിൽ അതിനെ നശിപ്പിക്കയില്ല എന്നാണ് ദൈവം അബ്രഹാമിനോട് പറഞ്ഞത് (ഉല്പത്തി 18). ആ പട്ടണത്തെ ദൈവം നശിപ്പിക്കാതിരിക്കാൻ അബ്രഹാം ദൈവമുൻപാകെ ഇടുവിൽ നിന്നു. പക്ഷെ, ആ പട്ടണത്തെ ദൈവം നശിപ്പിച്ചതായി വായിക്കുന്നുവല്ലോ. ഇന്ന് ആ പ്രദേശം ചാവുകടൽ എന്നറിയപ്പെടുന്നു. യിരെമ്യാവ് പ്രവാചകന്റെ പുസ്തകത്തിലും യരൂശലേമിൽ വിശ്വസ്തനായ ഒരാൾ ഉണ്ടോ എന്ന് ദൈവം അന്വേഷിക്കുന്നു. അങ്ങനെ ഉണ്ടെങ്കിൽ അതിനോട് ക്ഷമിക്കാമെന്നു ദൈവം വാഗ്ദാനം ചെയ്യുന്നു (23:14). ദൈവജനം സോദോമിനെപ്പോലെ താണുപോയതായിട്ടാണ് അവിടെ ദൈവം കണ്ടത്. പ്രിയരെ, ദൈവം ഇന്നും വിശ്വസ്തന്മാരെ തെരഞ്ഞുകൊണ്ടിരിക്കുകയാണ്. ദേശത്തിനു വേണ്ടിയും കുടുംബങ്ങൾക്ക് വേണ്ടിയും ഇടുവിൽ നിൽക്കാൻ ആരുണ്ടെന്നു അവിടുന്നു നോക്കുമ്പോൾ ചിലരെ കണ്ടെത്താനാകുമോ? അതിൽ നിങ്ങളും ഉൾപ്പെടുമോ?

ധ്യാനം: യിരെമ്യാവ്‌ 5
ജെ.പി വെണ്ണിക്കുളം

-Advertisement-

You might also like
Comments
Loading...