അഡോണയ് ഓൺലൈൻ മെഗാ ക്രിസ്ത്യൻ കൺവെൻഷൻ ഇന്ന് മുതൽ

ന്യൂഡൽഹി :ഉത്തരേന്ത്യൻ ക്രൈസ്തവ മാധ്യമമായ അഡോണയ് തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ കൂടെ കോവിഡ് കാലയളവിൽ ഒരുക്കുന്ന ഓൺലൈൻ മെഗാ കൺവെൻഷൻ “റെസ്റ്റോറേഷൻ” 2020 ഇന്ന് വൈകുന്നേരം 6 മണിക്ക്
സി .എൻ. ഐ ശുശ്രുഷകനും, മസീഹി സമാജ് കല്യാൺ സംഘിന്റെ അധ്യക്ഷനും ആയിരിക്കുന്ന റവ.സുനിൽ സോളമൺ ഗാസന്റെ ഉത്‌ഘാടന നിർവ്വഹണത്തോടെ തുടക്കമാകും .
തുടർന്ന് അസംബ്ലിസ് ഓഫ് ഗോഡ് ചെയർമാനും, ഫരീദാബാദ് ഗ്രേസ് അസംബ്ലിസ് ഓഫ് ഗോഡ് മുതിർന്ന ശുശ്രൂഷകനുമായ റവ. ഐവാൻ പോവാർ
വചന ഘോഷണം നടത്തും .

അനുഗ്രഹീത വർഷിപ്പ് ലീഡേഴ്‌സ് ഷിനു മറിയം, (സിയോൺ വർഷിപ് സെന്റർ ), ആഷ്‌ലി ജോസഫ് ,സ്തുതി ആരാധന മിനിസ്ട്രിസ് ) കൂടാതെ ആൻസൺ എബ്രഹാം (ടീം ട്രെഷർ സീകെർ) തുടങ്ങിയവർ സ്തുതി ആരാധനാ ലീഡ് ചെയ്യും.
കൂടാതെ കോവിഡ് രോഗത്തിൽ നിന്നും അത്ഭുത വിടുതൽ പ്രാപിച്ചു കർത്താവിനെ മഹത്വപ്പെടുത്തിയ അനിത ബീഹാറിന്റെ
അനുഗ്രഹീത സാക്ഷ്യവും ഉണ്ടായിരിക്കും.
മീറ്റിംഗുകൾ അഡോണയുടെ
ഓൺലൈൻ സൈറ്റുകളിൽ കൂടെ വീക്ഷിക്കാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.