ലേഖനം: മരണനിഴലിലും മൃഷ്ടാന്നഭോജനം | പാ. ഹരിഹരൻ കളമശ്ശേരി

ഒരു ശോധനയുടെ കാലഘട്ടത്തിലൂടെ ലോകം കടന്നുപോകുന്നു. ലോക ജനതയെ പ്രതിസന്ധിയുടെ മുൾമുനയിൽ നിർത്തി മഹാമാരിയുടെ വ്യാപനം തുടരുന്നു, ലോകമാകെ അരക്ഷിതാവസ്ഥ. നീളുന്ന അടച്ചിടപ്പെടൽ, ആരാധനാലയങ്ങൾ തുറക്കുന്നതീരുമാനവും അനിശ്ചിതത്വമായി തുടരുന്നു ഒരു പക്ഷേദൈവമക്കളുടെ വിശ്വാസതീവൃത വെളിപ്പെടുന്ന കാലഘട്ടം. എന്നാൽ വാസ്തവമായി രക്ഷാ നിർണ്ണയം പ്രാപിച്ച് ദൈവസന്നിനിയിൽ ഉറപ്പോടെ, സമർപ്പണത്തോടെ, പ്രത്യാശയോടെ, പ്രാർത്ഥിക്കുന്ന, ആരാധിക്കുന്ന ദൈവമക്കൾക്കറിയാം രക്ഷിക്കാൻ കഴിയാത്തവണ്ണം കുറുകി പോകാത്ത, മരണത്തിൻ്റെയും, പതാളത്തിൻ്റെയും താക്കോൽ കൈവശമുള്ള സകലത്തിൻ്റെയും സൃഷ്ടാവായ നമ്മുടെ ദൈവത്തിൻ്റെ ശക്തി.

ഭരണകൂടങ്ങൾ മാറിമറിയും പ്രതികൂലങ്ങൾ വർദ്ധിക്കും പ്രതിസന്ധിയിലകപ്പെടുന്ന ഭക്തൻ്റെ മുന്നിൽ തുറക്കപ്പെടുന്ന വ്യത്യസ്തമായ വാതിലുകൾ വേദപുസ്തക സത്യങ്ങളിലൂടെ നമ്മെ ബലപ്പെടുത്തുന്നു. കെരീത്തും, സാരഫാത്തും, തീച്ചൂളയും, സിംഹ കുഴിയും, അടഞ്ഞകല്ലറയും, ഇരുമ്പോടാമ്പലുകളും,അങ്ങനെയെത്രയെത്ര സംഭവങ്ങൾ, അവയുടെ നടുവിൽ വെളിപ്പെട്ട ദൈവസാന്നിദ്ധ്യം നമ്മെ ബലപ്പെടുത്തുന്നു. മരണനിഴലിൻ താഴ്വരകളിലും കൈ പിടിച്ചു നടത്തുന്ന ഈ ദൈവം നമ്മുക്ക് സ്വന്തം. വാഗ്ദത്തങ്ങളിൽ വിശ്വസ്തനും വാക്കു മാറാത്തവനുമായ, പരീക്ഷയോടുകൂടി പോക്കുവഴി ഒരുക്കുന്ന നമ്മുടെ കർത്താവ്. വിശുദ്ധ വേദപുസ്തകത്തിൽ പുറപ്പാട്പുസ്തകം പഠിക്കുമ്പോൾ മിസ്രമിൽ യിസ്രായേൽ ജനത്തിന് ഒട്ടും അനുകൂലമല്ലാത്ത ഒരു ഭരണം. പീഢനങ്ങളുടെ പരമ്പര. പീഡിപ്പിക്കുമ്പോഴും ഉള്ളിൽ ഭയത്തോടെ യിസ്രായേൽ ജനത്തെ നോക്കുന്ന മിസ്രയിമിയർ. നാം കർത്താവിൻ്റെ വാക്കുകൾ ഒന്നോർക്കുക. ഈ ലോകം ഒരിക്കലും നമ്മുക്ക് അനുയോജ്യമല്ല. അന്നും ഇന്നും. തങ്ങൾക്കെതിരെ ഒരു ശക്തിയായി യിസ്രായേൽ ജനം വർദ്ധിക്കാതിരിക്കാൻ പലവഴികളും പരീക്ഷിച്ച് ഒടുവിൽ പിറന്നു വിഴുന്നത് ആൺകുട്ടിയെങ്കിൽ ഉടൻ നൈൽനദിയിൽ വലിച്ചെറിഞ്ഞ് കൊന്നു കളയുവാൻ കൽപ്പിച്ച മിസ്രയീം രാജാവ് ഫറവോൻ .

എന്നാൽ നിർണ്ണയപ്രകാരം വിളിയുള്ളവർക്ക് വേണ്ടി മാനുഷിക പദ്ധതികളെ അന്നും ഇന്നും മാറ്റിമറിക്കുന്ന കർത്താവ്. അതെ ഫറവോൻ്റെ മകൾ വഴി താൻപ്രസവിച്ച തൻ്റെ സ്വന്തം പൈതലിനെ വളർത്തുവാൻ അതെ ഫറവോൻ്റെ ഖജനാവിൽ നിന്ന് ശമ്പളം ലഭിച്ച സ്ത്രീ. യിസ്രായേൽ ജനത്തെ വാഗ്ദത്ത ദേശത്തെക്ക് നയിക്കാൻ ദൈവം തിരഞ്ഞെടുത്ത മോശയുടെ അമ്മ.
ഫറവോൻ്റെ പുത്രി മോശെയുടെ മാതാവിനോട് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്.
നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളർത്തേണം, ഞാൻ നിനക്കു ശമ്പളം തരാം. ഒരു പക്ഷേ ലോകത്തിലെ ആദ്യ സംഭവം. പെറ്റമ്മ തൻ്റെ സ്വന്തം മകന് മുലകൊടുത്തു വളർത്തുന്നതിന് ശമ്പളം ലഭിക്കുന്നത്. അമ്മ മകന് മുലകൊടുക്കുന്നത് ശമ്പളത്തിനു വേണ്ടിയോ? അല്ല. അതു അമ്മയുടെ കടമയാണ്. ഭാര്യ, ഭർത്താവ്, മാതാപിതാക്കൾ, മക്കൾ, സഹോദരങ്ങൾ തമ്മിൽ തമ്മിൽ ചെയ്യുന്ന കാര്യങ്ങൾ ശമ്പളത്തിനല്ല, അതു അവരുടെ കടമയാണ്, കർത്തവ്യമാണ്, ഉത്തരവാദിത്വമാണ്. എന്നാൽ ദൈവം ഇവിടെ ഒരു അത്ഭുതം ചെയ്തു സ്വന്തം കുഞ്ഞിന് മുലകൊടുക്കുന്ന അമ്മയ്ക്കു ശമ്പളം. ശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്ന ദൈവം.

ദൈവിക വാഗ്ദത്തം നമ്മുടെ മേൽ ഉണ്ടെങ്കിൽ മരണനിഴലിലും നമുക്കായി മൃഷ്ടാന്നഭോജനം ഒരുക്കപ്പെടും.
ഈ അത്ഭുതത്തിൻ്റെ പിന്നിൽ നൊമ്പരം, നെടുവീർപ്പ്, ഭയം, പിരിമുറുക്കം എന്നീ അനുഭവങ്ങളിലൂടെ കടന്നുപോയ അനേക അനുഭവങ്ങളുണ്ട്.
രാജകല്പനയെ ലംഘിച്ചുപൈതലിനെ മൂന്നുമാസം ഒളിച്ചുവെച്ച് നദിയിൽ ഇട്ടു കളയേണ്ട ആൺകുട്ടിയെ ഞാങ്ങണപ്പെട്ടകം വാങ്ങി. ആ ഞാങ്ങണപ്പെട്ടകത്തിൽ കിടത്തി ഞാങ്ങണയുടെ ഇടയിൽ വെച്ചു .
പെങ്ങളെ കാവൽ നിർത്തി, ഇങ്ങനെ വ്യതസ്ഥമായി ചിലവഴിച്ച മൂന്നുമാസം. ദൈവത്തിൻ്റെ അത്ഭുതം അനുഭവിയ്ക്കണമെങ്കിൽ, വിശ്വസിക്കുവാനും, വിലകൊടുക്കുവാനും, കാത്തിരിക്കുവാനും, തയ്യാറാകുമെങ്കിൽ, ഇന്നും നൻമകൾ രാജകൊട്ടാരത്തിൽ നിന്നും വീട്ടിൽ വരും. മരണത്തിന് വിധിക്കപ്പെട്ടവൻ വിധി പുറപ്പെടുവിച്ചവൻ്റെ പുത്രിമുഖാന്തിരം പൈതൽ എബ്രായ പൈതങ്ങളിൽ ഒന്നു എന്ന് അറിഞ്ഞിട്ടും കൊട്ടാരത്തിൽ, മരണശിക്ഷ വിധിച്ച ഫറവോൻ്റെ ചിലവിൽ പൈതലിനെ മകനായി എടുത്തു, പോറ്റി പുലർത്തുവാൻ ദൈവം ഫറവോൻ്റെ പുതിയെ ഉപയോഗിച്ചു എങ്കിൽ, ഇന്നും രാജാക്കൻമാരുടെ ഹൃദയവിചാരങ്ങളെ മാറ്റിമറിക്കുന്ന ദൈവിക ശക്തി. ഈ മഹാമാരിയുടെ കാലഘട്ടത്തിലും, അടച്ചിടലുകളിലും, നമ്മുക്കൊരുവഴി തുറക്കും, കാഹളധ്വനിക്ക് കാലമേറയില്ല
ദൈവജനത്തിൻ്റെ പുറപ്പാടിന് കാലമായി. കാത്തിരിക്കാം, പ്രതിഫലവുമായി കർത്താവായ യേശുവിൻ്റെ മഹത്വ പ്രത്യക്ഷതയ്ക്കായി.

പാസ്റ്റർ ഹരിഹരൻ കളമശ്ശേരി.

-Advertisement-

You might also like
Comments
Loading...