സാങ്കേതികതയുടെ മികവിൽ അഡോണായ് ന്യൂസ് ഒരുക്കുന്ന ഓൺലൈൻ മെഗാ കൺവെൻഷന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

ന്യൂഡൽഹി :ഉത്തരേന്ത്യൻ ക്രൈസ്തവമാധ്യമ രംഗത്തു തനതായ സാങ്കേതിക മികവ് പുലർത്തുന്ന അഡോണായ്, ഓൺലൈൻ മെഗാ കൺവെൻഷന് ഉള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.
വിവിധ സംസഥാനങ്ങളിൽ നിന്നും ക്രിസ്‌തുവിൽ പ്രശസ്തരായ പ്രാസംഗികരേയും, വർഷിപ്പ് ലീഡേഴ്സിനെയും അണി നിരത്തി 3 ദിവസങ്ങളിലായി ഒരുക്കുന്ന മെഗാ കൺവൻഷൻ ആകാംഷയോടാണ് വിശ്വാസികൾ നോക്കി കാണുന്നത്.

സാങ്കേതികതയെ ഉപയോഗപ്പെടുത്തി
അഡോണായുടെ ഈ പ്രവർത്തനം വിവിധ തുറകളിൽ ഉള്ള സഭാ നേതാക്കന്മാർ സ്വാഗതം ചെയ്യുകയും, അഭിനന്ദിക്കയും ചെയ്തിട്ടുള്ളതാകുന്നു.

മെയ് 4 ,5, 6 തീയതികളിൽ
6 മണിക്ക് ആരംഭിക്കുന്ന
മീറ്റിംഗുകളുടെ ഉത്‌ഘാടനം
സി എൻ ഐ
ശുശ്രൂഷകൻ റവ.സുനിൽ ഖാസൻ
നിർവ്വഹിക്കും. “റെസ്റ്റോറേഷൻ 2020” എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ മെഗാ കൺവെൻഷനിൽ, ഡോ.ഐവാൻ പവാർ ചെയർമാനും, ദി അസംബ്ലിസ് ഓഫ് ഗോഡ് ഓഫ് നോർത്ത് ഇന്ത്യ ഡോ .പോൾ ടി മാത്യൂസ്, നാഷണൽ പ്രസിഡന്റ് ഫിലാഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യ, റവ. ഡേവിഡ് ലാൽ- ജബൽപൂർ, ഡോ. ലാജി പോൾ , വൈസ് പ്രസിഡന്റ്  ഐ പി സി നോർത്തേൺ റീജിയൻ, ഡോ. എബി പി മാത്യു ബീഹാർ, തുടങ്ങിവർ, മുഖ്യ പ്രഭാഷകരായിരിക്കും.

ഡോ. ബ്ലെസ്സൺ മേമന, സിസ്റ്റർ പെർസിസ് ജോൺ, ഇവാ. റേ വില്യംസ്, ഇവാ. ആഷ്‌ലി ജോസഫ് , ഇവാ. സമർത് ശുക്ല, ആന്റണി രാജ്, ബെറ്റ്‌സി എബി , ആൻസൺ എബ്രഹാം, ഷീന്നു മറിയം തുടങ്ങിയ വർഷിപ്പ് ലീഡേഴ്‌സ് ആരാധനകൾ ലീഡ് ചെയ്യും. സിസ്റ്റർ അനിത, ബീഹാർ ഉൾപ്പടെ ഉള്ള അനുഗ്രഹീത സാക്ഷ്യങ്ങളും ഈ മെഗാ കൺവെൻഷന്റെ പ്രത്യേകതകളിൽ എടുത്തു പറയാവുന്നതാണ്. അഡോണായ് ഓൺലൈൻ പേജിലൂടെ പ്രസ്തുത മീറ്റിംഗുകൾ വീക്ഷിക്കാവുന്നതാണ് .

https://youtube.com/adonaitv
https://www.facebook.com/theadonainews/

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.