ഫാനി ക്രോസ്ബിയുടെ നിത്യഹരിത ഗാനം ലാറയുടെ ശബ്ദത്തിൽ ശ്രദ്ധേയമാകുന്നു

ഫ്രാൻസെസ് ജെയ്ൻ വാൻ ആൽസ്റ്റൈൻ ലോകമെമ്പാടും അറിയപ്പെട്ടത് മറ്റൊരു പേരിലായിരുന്നു, ഫാനി ക്രോസ്ബി.

post watermark60x60

ദൈവം കാഴ്ച തന്നില്ലല്ലോ എന്ന് സഹതപിച്ച സ്കോട്ടിഷ് പുരോഹിതനോട് ഫാനിയുടെ മറുപടി ഇങ്ങനെ ആയിരുന്നു ” പിറന്നു വീഴുമ്പോൾ എങ്ങനെ പിറക്കണം എന്ന് ദൈവം ചോദിച്ചിരുന്നെങ്കിൽ പൂർണ്ണ അന്ധയായി ജനിക്കണം എന്ന് പറയുമായിരുന്നു.കാരണം സ്വർഗത്തിൽ എത്തുമ്പോൾ ആദ്യമായ് ഒരു മുഖം കാണുന്നത് എന്റെ പ്രാണ നാഥന്റെ ആയിരിക്കും”.

യു.സ് സെനറ്റിൽ ആദ്യം കേട്ട സ്ത്രീ ശബ്ദവും ഫാനിയുടേതായിരുന്നു .ഫാനിയുടെ കവിതകളിലൂടെ…
ക്രൈസ്തവഗാനരചയിതാക്കളിലെ രാജ്ഞിയെന്നായിരുന്നു ആ വനിതയുടെ അപരനാമം. കൂട്ടായ്മാഗാനങ്ങളുടെ മാതാവ് എന്നും ക്രോസ്ബിയെ വിശേഷിപ്പിക്കാറുണ്ട്.

Download Our Android App | iOS App

അതെ !

പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും പിന്നിട്ട് ഫാനി ക്രോസ്ബിയുടെ ഗാനങ്ങൾ ജനഹൃദയങ്ങളിൽ ഇന്നും അനേകം വെളിച്ചങ്ങൾ തെളിയിക്കുമ്പോൾ ആ സ്ത്രീരത്നത്തിന്റെ ജീവിതത്തിലേക്കും ‘നിയർ ദ ക്രോസ്’ എന്ന ഗാനത്തിന്റെ അനുഭവങ്ങളിലേക്കും നാം പോകുമ്പോൾ അനേക മർമ്മങ്ങളെ നമുക്ക് മനസിലാക്കാൻ കഴിയും.

1820 മാർച്ച് 24ന്‌ ന്യൂയോർക്ക് നഗരത്തിൽ നിന്നും 80 മൈലകലെ ബ്രൂസ്റ്റർ ഗ്രാമത്തിൽ ജോൺ ക്രോസ്ബിയുടെയും മേഴ്സി ക്രോസ്ബിയുടെയും മകളായാണ്‌ ഫാനി ക്രോസ്ബിയുടെ ജനനം. ആറു മാസം പ്രായമുള്ളപ്പോൾ ഫാനിയുടെ പിതാവ് മരിച്ചു. അമ്മയുടെയും മുത്തശ്ശിയുടെയും സംരക്ഷണത്തിൽ വളർന്ന ഫാനിക്ക് ആറ്‌ ആഴ്ച മാത്രം പ്രായമുള്ളപ്പോൾ കണ്ണിലുണ്ടായ അസുഖം അവളുടെ കാഴ്ച നഷ്ടമായി പോയി.കണ്ണിന്റെ കാഴ്ച നഷ്ടമായെങ്കിലും അതു വരെ കണ്ട വെളിച്ചത്തെക്കാൾ വലുതായിരുന്നു ആ കുഞ്ഞുമനസ്സിനുള്ളിൽ നിറഞ്ഞിരുന്ന പ്രത്യാശയുടെ വെളിച്ചം.

ക്രൈസ്തവവിശ്വാസത്തിൽ അടിയുറച്ചവരായ അമ്മയും മുത്തശ്ശിയും ഫാനിയെയും അവരുടെ വഴിയിലേക്കു നയിച്ചു. ബൈബിളിലെ വലിയ വലിയ ഭാഗങ്ങൾ പോലും അവൾ മനപാഠമാക്കിത്തുടങ്ങി. എട്ടാമത്തെ വയസ്സിലാണ്‌ ഫാനി തന്റെ ആദ്യ കവിതയെഴുതുന്നത്. 1915ൽ തൊണ്ണൂറ്റിയഞ്ചാം വയസ്സിൽ മരണപെടുമ്പോൾ വിടുമ്പോൾ എണ്ണായിരത്തിലേറെ ഗാനങ്ങളാണ്‌ ഫാനി ഈ ഭൂമിയിൽ തന്റേതായി കുറിച്ചിട്ടിരുന്നത്.

1869ലാണ്‌ “നിയർ ദ ക്രോസ്”എന്ന ഗാനം എഴുതപ്പെട്ടത്. ആയിരക്കണക്കിനു ഗാനങ്ങൾ ചിട്ടപ്പെടുത്തിയ വില്യം ഹൊവാർഡ് ഡൊവെയ്ൻ ആണ്‌ ഈ ഗാനത്തിനും ഈണമിട്ടത്. കുരിശിനോട് ചേർന്നുകൊണ്ട് കർത്താവിൽ നിന്നും രക്ഷപ്രാപിക്കുന്ന അനുഭവമാണ്‌ ഫാനി ക്രോസ്ബി വാക്കുകളിലൂടെ വിവരിച്ചത്. തുടക്കം മുതൽ അവസാന വരികളിൽ വരെയും നിത്യതയ്ക്കു വേണ്ടിയുള്ള അടങ്ങാത്ത അഭിവാഞ്ഛയും അകക്കണ്ണിൽ തെളിയുന്ന പ്രത്യാശയുമായിരുന്നു ആ ഗാനത്തിന്റെ പ്രത്യേകത.

Jesus, keep me near the cross;
There a precious fountain,
Free to all, a healing stream,
Flows from Calvary’s mountain.

In the cross, in the cross,
Be my glory ever,
Till my raptured soul shall find
Rest beyond the river.

Near the cross, a trembling soul,
Love and mercy found me,
There the Bright and Morning Star
Shed its beams around me.

Near the cross! O Lamb of God,
Brings its scenes before me;
Help me walk from day to day,
With its shadows o’er me.

Near the cross I’ll watch and wait,
Hoping, trusting ever,
Till I reach the golden strand
Just beyond the river.

എന്നായിരുന്നു വരികൾ.

ജർമൻ, റഷ്യൻ, സ്പാനിഷ് തുടങ്ങി ഒട്ടേറെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത ഈ ഗാനം മലയാളത്തിൽ ആരും പൂർണമായും പരിഭാഷപ്പെടുത്തിയിരുന്നില്ല. 2016ലാണ്‌ മാധ്യമപ്രവർത്തകനും കീബോഡിസ്റ്റുമായ ജുബിൻ ജേക്കബ് തന്റെ ബന്ധുവിന്റെ ആവശ്യപ്രകാരം ഈ ഗാനത്തെ അദ്ദേഹത്തിനു വേണ്ടി മലയാളത്തിലേക്ക് തർജിമ ചെയ്തത്.

“ചേർക്കുക എന്നേശുവേ
ക്രൂശിൻ ചാരെ എന്നെയും
സൗഖ്യമേകും രക്ഷയാം
കാൽവരിയിൽ നദിയിതാ…”

എന്നു തുടങ്ങുന്ന ഈ മലയാള പരിഭാഷ പിന്നീട് ക്രൈസ്തവസംഗീതരംഗത്ത് ഒട്ടേറെ ഗാനങ്ങൾ സംഭാവന ചെയ്ത സ്റ്റാൻലി ജോണിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. കുറഞ്ഞസമയത്തിനുള്ളിൽ ഏറെ പ്രിയങ്കരമായി മാറിയ ഈ ഗാനത്തെ തന്റെ മകൾ ലാറയുടെ ശബ്ദത്തിലാക്കുകയാണ്‌ അദ്ദേഹം ചെയ്തത്. അസാമാന്യ മികവോടെ കുഞ്ഞുലാറ അത് പാടുകയും ചെയ്തു. ഇതിനോടകം ആയിരക്കണക്കിന്‌ ജനഹൃദയങ്ങളിൽ ഈ ഗാനം ചെന്നെത്തിക്കഴിഞ്ഞിരിക്കുന്നു. പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് യുവ സംഗീത സംവിധായകൻ ജോജോ ജോനത്താണ്.

നാലാം വയസ്സിൽ കർണാടക സംഗീതം അഭ്യസിച്ചു തുടങ്ങിയ ലാറയുടെ ആദ്യ റെക്കോർഡിങ് ഏഴാം വയസ്സിലാണ് . “മേലെ മാനത്തെ ഈശോയെ” എന്ന വിശ്വ പ്രസിദ്ധമായ പാട്ടിന്റെ കവർ വേർഷൻ ആലപിച്ചതോടെ ലാറയുടെ ശബ്ദത്തിനു പ്രീയം ഏറെയായി.

തമിഴ് , മലയാളം , ഇംഗ്ലീഷ് എന്നീ ഭാഷകളിലെ പാട്ടുകൾ അനായാസം പാടുന്ന ഈ കൊച്ചു ഗായികയുടെ അടുത്തയിടെ റിലീസ് ചെയ്ത “അമേസിങ് ഗ്രേസ് ” എന്ന പാട്ടും ഏറെ ജന ശ്രദ്ധ ആകർഷിച്ചിരുന്നു .

ഷാർജ ഇന്ത്യൻ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ലാറ സ്റ്റാൻലി.

നൂറ്റമ്പതു വർഷം മുമ്പ് അമേരിക്കൻ മണ്ണിൽ അന്ധയായ ഒരു സ്ത്രീ കൊളുത്തിയ തിരിനാളം ലോകമെമ്പാടും വെളിച്ചമായി പരക്കുകയാണ്‌. ഫാനി ക്രോസ്ബിയുടെ ജീവിതാനുഭവം ഏറെ ശ്രദ്ധേയമാണ്. താൻ അനുഭവിച്ച വേദനയിലും ദൈവീക സാന്നിധ്യവും, ഉറച്ച ദൈവീക ബന്ധവുമാണ് അനേകർക്ക് ആശ്വാസമായി മാറിയ പാട്ടുകൾ രചിക്കുവാനിടയായത്. അത് ഇന്നും ജന്മനസ്സുകൾക്കു ആശ്വാസം നൽകിക്കൊണ്ടിരിക്കുന്നു. ഈ ലോകത്തിലെ സുഖങ്ങളെക്കാൾ നിത്യതയിലേക്കുള്ള യാത്രയാണ് ശ്രേഷ്ഠമെന്ന് താൻ അനുഭവങ്ങളിലൂടെ വിവരിക്കുന്നു.

ലാറ ആലപിച്ച ആ മനോഹര ഗാനം താഴെ :

-ADVERTISEMENT-

You might also like