ഇന്നത്തെ ചിന്ത : നോഹയുടെ കാലം പോലെ അതു സംഭവിക്കും | ജെ.പി വെണ്ണിക്കുളം

മത്തായി 24:37ൽ ഇങ്ങനെ വായിക്കുന്നു: “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും. ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു (വാക്യം 38); ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും (വാക്യം 39).
നോഹയുടെ കാലത്തെക്കുറിച്ചു എബ്രായർ 11:7ൽ പറയുന്നു: “വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീർന്നു”.
2 പത്രൊസ് 2:5ൽ നാം വായിക്കുന്നു: “പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും…”ചെയ്തു.
അപകട മുന്നറിയിപ്പ് ലഭിച്ച സമൂഹമായിരുന്നു നോഹയുടെ കാലത്തെ ജനങ്ങൾ. വരാൻ പോകുന്ന ജലപ്രളയത്തെക്കുറിച്ചു നീണ്ട വർഷങ്ങൾ താൻ പ്രസംഗിച്ചിട്ടും അതു കേൾക്കാൻ ആരും തയ്യാറായില്ല എന്നു മാത്രമല്ല, അവർ അവനെ പരിഹസിക്കുകയും ചെയ്തു. എന്നാൽ ആ സന്ദേശം അവഗണിച്ചവരെ ഒറ്റ ദിവസം കൊണ്ട് ദൈവം ന്യായം വിധിച്ചു. നോഹയുടെ കാലം ഒരു ജലപ്രളയത്തിലാണ് അവസാനിച്ചതെങ്കിൽ ഇനിയുള്ള കാലം എങ്ങനെയാകുമെന്നു നമുക്ക് അറിയില്ല. നമുക്ക് ഒന്നറിയാം, നമ്മുടെ കർത്താവ് വരുവാൻ അടുത്തിരിക്കുന്നു. പ്രളയത്തിൽ നോഹയുടെ കുടുംബം രക്ഷപെട്ടതുപോലെ ആരും നഷ്ടപ്പെടാൻ ഇടയാകരുത്. ദൈവവചനം തള്ളിക്കളയുന്നവർക്കു വരുന്ന ശിക്ഷാവിധി എന്താണെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു!

ധ്യാനം: മത്തായി 24

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.