ലേഖനം: സ്വന്ത ചെലവിന്മേൽ യുദ്ധസേവ ചെയ്യുന്നവൻ ആർ? | സജി ശമുവേല്‍, ഷാര്‍ജ

1 കൊരിന്ത്യർ 9:7

യുദ്ധമുന്നണിയിൽ നിൽക്കുന്നവർക്ക് യുദ്ധ കാലയളവിൽ മാത്രം സംരക്ഷണം കിട്ടിയാൽ മതിയോ ? യുദ്ധം കഴിഞ്ഞ് അവർ മറ്റു പണിക്കു പോവുകയാണോ പതിവ്? യുദ്ധമുന്നണിയിൽ നിൽക്കുന്നവരെ നാം കരുതേണ്ടിയിരിക്കുന്നു.
നാം പട്ടിണികിടന്നാലും രാജ്യം സംരക്ഷിക്കപ്പെടണം എങ്കിൽ അവർക്ക് അതിനുള്ള സംരക്ഷണവും, ഊർജ്ജം, മനോധൈര്യം ഇവ വേണം.

മെനകെട്ടു നടക്കുന്നവരെ ഉദ്ദേശിച്ചല്ല, ദൈവ രാജ്യവ്യാപ്തിക്കായി തങ്ങളുടെ കർമ്മമേഖലയിൽ മഴയും വെയിലും സഹിച്ച മണ്ണിലിറങ്ങി കൃഷി ചെയ്യുന്ന വേലക്കാരെ(ദൈവദാസൻ മാരെ) ഈ കാലയളവിൽ മറക്കരുത്. അവർക്ക് അവിടെ വ്യക്തമായ അഡ്രസ്സ് ഇല്ല, റേഷൻകാർഡ് ഇല്ല. എന്നാൽ അവർക്കും കുടുംബവും കുഞ്ഞുങ്ങളും ഉണ്ട് എന്ന കാര്യം നാം മറക്കരുത്. ( ഒരു ദേശം തങ്ങളുടെ കർമ്മ ഭൂമിയായി തെരഞ്ഞെടുക്കുമ്പോൾ അവിടെ ഒരു അഡ്രസ് ഉണ്ടാവുകയും റേഷൻകാർഡ് എടുക്കുകയും ചെയ്യുന്നതിൽ തെറ്റില്ല. അത് അത്യാവശ്യമാണ് എന്തുകൊണ്ട് അതിനോട് വിമുഖത കാണിക്കുന്നു എന്ന് മനസ്സിലാകുന്നില്ല).

കൃഷിയിറക്കി വിളവ് എടുക്കേണ്ട സമയത്ത് കയ്യൂക്കുള്ളവൻ വന്ന തട്ടിയെടുക്കുന്ന രീതിയാണ് ഇന്ന് നാം നമ്മുടെ ഇടയിൽ കാണുന്നത്. മറ്റൊരുകൂട്ടർ ഒരു വളർച്ച എത്തിയാൽ പിന്നീട് വലിയ പരിചരണത്തിന് ആവശ്യമില്ലാതെ വളർന്നു വലുതാകുമ്പോൾ വിളവ് എടുക്കേണ്ട സമയത്ത് കൃഷിയിടത്തിൽ എത്തും.ഇങ്ങനെയുള്ളവർ ബാക്കിസമയം ഫലം ലഭിക്കുന്ന ഇടങ്ങളിൽ ആയിരിക്കും.
മുന്തിരിത്തോട്ടം നട്ടു ഉണ്ടാക്കിയവർ ആയിരിക്കണം അതിൻറെ ഫലം അനുഭവിക്കേണ്ടത് .

തങ്ങളുടെ ആട്ടിൻകൂട്ടത്തെ പാൽ കൊണ്ട് ഉപജീവനം കഴിക്കാൻ സാധിക്കാത്ത സാധുക്കളായ ദൈവദാസൻമാരെ നാം മറന്നു കളയരുത്. ഇങ്ങനെയുള്ള ദൈവദാസൻ മാരുടെ അവസ്ഥ വളരെ പരിതാപകരമാണ്.
ഇവരെ നാം മറന്നു കളയരുത്…
പ്രസ്ഥാനങ്ങളും ബംഗ്ലാവുകളും ആഡംബരകാറുകളും ഉള്ളവർ ബിസിനസുകാരനാണ്. മണ്ണിലിറങ്ങി കൃഷി ചെയ്യുന്ന കർഷകന് ഇതൊന്നും കാണില്ല അതിനാൽ ഈ സമയത്ത് യഥാർത്ഥ വേലക്കാരെ നാം മറക്കരുത്. അവർക്ക് സർക്കാർ സഹായങ്ങൾ, സംഘടനകളുടെ സഹായവും ലഭിക്കുന്നില്ല. ആകയാൽ അവരുടെ പ്രയത്നം ക്രിസ്തുവിൽ വിലയേറിയത് ആകയാൽ അവർക്ക് വേണ്ട സംരക്ഷണവും ധൈര്യവും ഊർജ്ജവും ദൈവമക്കൾ നൽകണം .

സജി സാമുവേൽ, ഷാർജ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.