ലേഖനം: അടഞ്ഞപെട്ടകവും നിറഞ്ഞപ്രാർത്ഥനയും | പാസ്റ്റർ ഹരിഹരൻ കളമശ്ശേരി

ഭൂമിയിൽ മനുഷ്യൻ്റെ ദുഷ്ടത വർദ്ധിച്ചപ്പോൾ കൃപയുള്ളവനെയും കുടുംബത്തെയും താൻ സൃഷ്ടിച്ചസകല സൃഷ്ടിക്കളയും കുടുംബമായിപെട്ടകത്തിൽ കയറ്റി വാതിലടച്ചദൈവം. ദൈവത്തെ മാത്രം വിശ്വസിച്ചനോഹ, കുടുംബം, ദൈവിക അഞ്ജലഭിച്ച മൃഗങ്ങളും ഇഴജാതികളും, പറവജാതികളും പുറത്ത് എന്തു സംഭവിക്കുന്നു എന്നറിയാത്ത ദിനരാത്രങ്ങൾ അല്ലലില്ലാതെ സുഖമായും ശുഭമായും. പെട്ടകത്തിൽ. എന്നാൽ അധുനിക ലോകം നേരിടുന്ന ഈ മഹാമാരിയിലും വാർത്തകൾ അറിഞ്ഞും. അത്യാവശ്യങ്ങൾ നടന്നും ഭവനത്തിൽ അടച്ചിടപ്പെട്ട ഈ തലമുറ ഭീതിയോടെ രാജ്യങ്ങളുടെ വാതിൽ തുറക്കുന്നതു കാത്ത് പുറത്തിറങ്ങാൻ വെമ്പൽ കൊള്ളുന്നു. കാത്തിരിക്കുന്നത് പ്രതികൂലങ്ങളും, ആശങ്കകളും, തകർന്ന സാമ്രാജ്യങ്ങളും, മാത്രം. കൊറോണ എന്ന മഹാമാരി മൂലം ലോകചരിത്രത്തിൽ പ്രത്യേകിച്ച് ക്രൈസ്തവ സഭകളിലെ നിയന്ത്രണങ്ങളും നിയമങ്ങളും മാറി മറിഞ്ഞ
മറക്കാനാവാത്തദിനങ്ങൾ. മഹമാരിയായ പ്രഖ്യാപിക്കപ്പെട്ട കൊറോണ
ചില നാളുകൾ കൊണ്ട് ഈ വൈറസിന്റെ പ്രയാസംതീരും എന്ന് പ്രതീക്ഷിച്ചവരുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കി ലോകത്തെ പിടിച്ചുകുലുക്കി ഈ മഹമാരിയും, അതെ തുടർന്ന അടച്ചിടപെടലുകളും.രാജ്യവ്യാപകമായി പ്രതിസന്ധി സൃഷ്ടിച്ചു.

പ്രാർത്ഥനാലയങ്ങൾ അടച്ചുപൂട്ടിയത് ദൈവഭക്തിയോ വിശ്വാസമോ കുറയാനിടയാക്കിയില്ല. വർദ്ധിച്ച പ്രാർത്ഥനകൾ ഉയർന്നനാളുകൾ. കൂട്ടത്തിലെ പാട്ടും വെള്ളത്തിലെപൂട്ടും പോലെയായിരുന്ന പലരുടെയും അവസ്ഥകൾ മാറി. പലയിടത്തും ആരാധനകഴിഞ്ഞ്, ഒരു സോത്രം പറഞ്ഞു പിരിഞ്ഞിരുന്ന ദൈവദാസൻമാരുടെയും, ദൈവമക്കളുടെയും, സഹോദരങ്ങളുടെയും, കമ്മറ്റി അംഗങ്ങളുടെയും, ആത്മിക ബന്ധത്തിൻ്റെയും, ദൈവസ്നേഹത്തിൻ്റെയും, സഹോദര സ്നേഹത്തിൻ്റെയും, ആഴങ്ങളൂം, നേതൃത്വങ്ങളുടെയടക്കം കരുതലും, സഹായ മനസ്ഥിതിയും, അഭിനയവും, കളയും കതിരുംപോലെ യഥാർത്ഥമായി വെളിപ്പെട്ട ദിനങ്ങളായി ഈ കൊറൊണ അടച്ചിടൽ കാലം. എന്നാൽ വാസ്തവമായി രക്ഷാ നിർണ്ണയം പ്രാപിച്ചവർക്ക് വ്യക്തിപരമായി ദൈവത്തോട് കൂടെ കൂടി കൂടുതൽ അടുക്കുവാനും പ്രാർഥിക്കുവാനും ദൈവവചനം വായിക്കുവാനും ധ്യാനിക്കുവാനും ആത്മീയ വർദ്ധനയിൽ എത്തുവാനും, ആത്മീയ ബന്ധങ്ങൾ വർദ്ധിപ്പിക്കുവാനും, ഈ ദിനങ്ങൾ ഇടയാക്കി.

കേവലം രണ്ടോ, മൂന്നോമണിക്കൂർ ആരാധന നടന്നിരുന്ന കഴിഞ്ഞ നാളുകളിൽ ശുശ്രൂഷിക്കാൻ സമയം തികഞ്ഞില്ല, പ്രാർത്ഥിക്കാൻ, സാക്ഷ്യംപറയാൻ അവസരം ലഭിച്ചില്ല. സമയംനീണ്ടു പോയി എന്ന എല്ലാ പരാതികളും മാറി. വീടിനു പുറത്തു പോലും ഇറങ്ങാൻ പോലും പറ്റാതെ ഇഷ്ടംപോലെ സമയം. നമ്മുടെ കൂട്ടായ്മകൾ വളരുകയാണ്. ഓരോ ക്രൈസ്തവ ഭവനങ്ങളും ഓരോ കൂട്ടായ്മകളായി മാറി. അപ്പനും അമ്മയും മക്കളും ഒരുമിച്ചിരുന്നു ഐക്യതയോടെ പാട്ടു പാടി ദൈവത്തെ ആരാധിക്കുന്ന, വചനം പങ്കുവയ്ക്കുന്ന ആലങ്കാരികത ഇല്ലാത്ത ഊഷ്മളവും നിഷ്കളങ്കവുമായ അനുഭവം. ഇയ്യോബ് തന്റെ കുടുംബത്തിൽ കുടുംബ പുരോഹിതനായി ശുശ്രൂഷ ചെയ്തതുപോലെ ഇന്ന് പിതാക്കൻമാരും, യുവ്വനക്കാരും പ്രായഭേദമില്ലാതെ ആരാധനയുടെ നേതൃത്വം ഏറ്റെടുക്കു ഒന്നാം നൂറ്റാണ്ടിലെ അനുഭവം. സഭാ ഹാളുകൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൻ്റെ പുനരാവിഷ്ക്കാരം. ഇന്ന് നമുക്ക് വലിയ കെട്ടിടങ്ങൾ സ്വന്തമായി ഉണ്ടായിട്ടും പ്രയോജനമില്ലാത്ത നിശ്ചലാവസ്തയിലും ഒന്നാം നൂറ്റാണ്ടിലെ ഭവനസഭകളുടെ ആപഴയ അനുഭവത്തിലേക്ക് ഈ അടച്ചിടൽ ദൈവസഭയെ എത്തിച്ചു.
അടച്ചിടൽനിയമം വിശുദ്ധ വേദപുസ്ത വചനങ്ങളുമായി ഒത്ത് നോക്കുമ്പോൾ യേശു കർത്താവിൻ്റെ വാക്കുകൾ പോലെ, നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിലടച്ച് പ്രാർത്ഥിക്കുക. എന്റെ ജനമേ വന്നു നിന്റെ അറകളിൽ കടന്ന് വാതിലുകളെ അടയ്ക്ക. ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്ക് ഒളിച്ചിരിക്ക. ഇപ്പോഴത്തെ ക്രോധം കൊറോണയാണല്ലോ. അതിനൊരു ശമനം വരുന്നതുവരെ നമുക്ക് ഭവനങ്ങളിൽ തന്നെ പ്രാർത്ഥന തുടരേണ്ടി വരും. രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നിടത്ത് ഒക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട്. എന്ന വാഗ്ദത്തം ദൈവസഭയ്ക്ക് ശക്തി പകരുന്നു. സാംക്രമികമോ മറ്റു പകർച്ചവ്യാധികളോ ഉണ്ടായാൽ ഭേദം ആകുന്നതുവരെ വേറിട്ടുതാമസിക്കുന്ന രീതി. ഐസലേഷൻ വേദ്യസ്തകത്തിൽ ലേവ്യപുസ്തകത്തിൽ പ്രതിപാദിക്കുന്നു.
രോഗശാന്തി വരേണ്ടത്തിനു തമ്മിൽ തമ്മിൽ പാപങ്ങൾ ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുവാനും ദൈവജനം തയ്യാറാവണം.

മഹാമാരിയായിട്ടാണല്ലോ കൊറൊണ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. മഹാമാരിയെ വേദപുസ്തകം നാശകരമായ മഹാമാരി എന്നും, ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയായും, രേഖപ്പെടുത്തിയിരിക്കുന്നു. മഹാമാരിയുടെ വ്യാപനത്തിൽ ജനങ്ങൾ തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടു തിരിഞ്ഞ് ദൈവമുഖം അന്വേഷിച്ചാൽ ദൈവം ദേശത്തിന് സൗഖ്യം വരുത്തി കൊടുക്കും. എന്ന വാഗ്ദത്തം നമ്മെ ബലപ്പെടുത്താൻ ഇടയാവട്ടെ. പള്ളികൾ അടച്ചിട്ടതു കൊണ്ട് ദൈവ വചനത്തിന്റെ പ്രബോധനമൊ പ്രചാരണമൊ നിന്നു പോകയില്ല. സുവിശേഷം സഭാ ഹോളുകളുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതല്ല. ഭൂമിയുടെ അറ്റത്തോളം യേശുവിന്റെ സുവിശേഷം എത്തി ചേരേണ്ടതാണ്. ദൈവ വചനത്തിനൊ ബന്ധനം ഇല്ല. ഇന്ന് ധാരാളം അത്യാധുനിക സൗകര്യങ്ങളും ഇന്റർനെറ്റ്, മൊബൈൽ, ടിവി, വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളും ദൈവം നമുക്ക് തന്നിട്ടുണ്ട്. അത് ഉപയോഗിച്ച് സുവിശേഷഘോഷണം നടത്താവുന്നതാണ്. ഇന്ന് പലദൈവ സഭകളും, വ്യക്തികളും കുടുംബങ്ങളും ആത്മീയ സന്ദേശങ്ങൾ ലൈവായി അയക്കുന്നുണ്ട്. അതിൽ മാത്രം ആശ്രയിക്കാതെ കർത്താവുമായി ലൈവാകാൻ മറന്ന് പോകരുത്. അപ്പുകൾ ആപ്പായിമാറരുത്. ദൈവജനം സ്വതന്ത്രമായി ദൈവത്തെ ആരാധിക്കട്ടെ.
ഈ ദിനങ്ങൾ ഈ തലമുറയുടെ അനുഭവമാണ് കുറിച്ച് വയ്ക്കുക. കർത്താവിൻ്റെ വരവ് താമസിച്ചാൽ നാളെ അടുത്തതലമുറയോട് അറിയിക്കുവാനുള്ള ചരിത്രം. കിളിവാതിൽ തുറക്കും പെട്ടകം ഉറയ്ക്കും. തൻ്റെ രക്തത്താൽ വിലക്കു വാങ്ങിയതിൽ ഒന്നു പോലും കുറയാതെ പെട്ടകത്തിൽ നിന്ന് പുറത്തു വരും. ഒരുങ്ങാം നിത്യതയുടെ വാഗ്ദത്തത്തിലേക്ക് പ്രത്യാശയോടെ ചുവടുവക്കാൻ തയ്യാറാവാം.

പാസ്റ്റർ ഹരിഹരൻ കളമശ്ശേരി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.