ചെറു ചിന്ത: ക്രൂശിക്കപെട്ടവനായ ക്രിസ്തുവിനെ അറിയുക | ബ്രിൻസൺ എം മാത്യു, ഒക്കലഹോമ

അപ്പോസ്തോലനായ പൗലോസിന്റെ ഈടുറ്റ ലേഖനങ്ങളിൽ, സമകാലിക വിഷയങ്ങളിൽ ആഴ്ന്നിറങ്ങി മനുഷ്യന്റെ ചിന്തകളോട് സംസാരിക്കുന്ന ഒരു ലേഖനമാണ് 1 കൊരിന്ത്യർ. അതിൽ 1 കൊരിന്ത്യർ 2 : 2 ൽ പൗലോസ് പറഞ്ഞിരിക്കുന്ന ഒരു വിഷയം ആണ് ക്രൂശിക്കപെട്ടവനായ ക്രിസ്തുവിനെ അറിയുക എന്നുള്ളത്. ഒന്നാം അദ്ധ്യായത്തിൽ ക്രൂശിന്റെ വചനത്തെ പറ്റിയും (1:18), ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ സംബന്ധിച്ചുള്ള പ്രസംഗത്തെ (1:22) പറ്റിയും പരാമർശിച്ചിരിക്കുന്നു. രണ്ടാം അദ്ധ്യായത്തിൽ പൗലോസ് തന്റെ ഒരു തീരുമാനത്തെ സഭയ്ക്ക് വെളുപ്പെടുത്തിക്കൊടുക്കുന്നതായി ഇവിടെ കാണാൻ സാധിക്കുന്നു.

ക്രിസ്തുവിനെ അറിയുക എന്നുള്ളത് ഏതൊരു വ്യക്തിയെ സംബന്ധിച്ചു വളരെ മർമ്മ പ്രധാനമായ ഒരു കാര്യം തന്നെയാണ്. പൗലോസിന്റെ ജീവിതം തന്നെ അതിന്നു ഒരു ഉദാഹരണം ആയി കാണാൻ സാധിക്കുന്നു. വിദ്യാസമ്പന്നനും സമൂഹത്തിലും അതീവ സാന്നിധ്യം അറിയിച്ചവനുമായ ശൗൽ, യഥാർത്ഥമായി ദൈവത്തെ അറിഞ്ഞപ്പോൾ താൻ മറ്റൊരു മനുഷ്യനായി, പൗലോസായി ലോകം അറിഞ്ഞു.

ഈ ലോകത്തിൽ ലഭിക്കുന്ന അറിവുകൾ പലപ്പോഴും ഈ കാലഘട്ടത്തിൽ ഒതുങ്ങി തിരുന്നതാണ്, മറിച്ചു ക്രിസ്തുവിനെ കുറിച്ചുള്ള അറിവ് അതൊരു അനുഭവമായി മാറി അത് ജീവിത രീതിയായി പരിണമിച്ചു, നമ്മളെ നിത്യരാജ്യത്തിനു ഓഹരികരാക്കി മാറ്റുന്നു. ക്രിസ്തുവിനെ പറ്റിയുള്ള അറിവ് നമ്മുടെ ചിന്താഗതികൾക്കു മാറ്റം വരുത്തുവാനായി ഇടയായി തീരുന്നു. 2 തിമൊഥെയൊസ് 2 :12. “അതു നിമിത്തം തന്നേ ഞാന്‍ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാന്‍ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവന്‍ എന്‍റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാന്‍ അവന്‍ ശക്തന്‍ എന്നു ഉറച്ചുമിരിക്കുന്നു. ഈ കാലഘട്ടത്തിൽ പലതിനെയും പറ്റിയുള്ള അറിവ് നമ്മളെ തളർത്തി വിഷമത്തിലേക്ക് ആഴ്ത്തുമ്പോൾ ക്രിസ്തുവിനെ പറ്റിയുള്ള അറിവ് നമുക്ക് ഉണർവും പ്രത്യാശയും നൽകുന്നു.അത് ദൈവശക്തിയായി നമ്മിൽ വ്യാപരിക്കുന്നു. ക്രൂശിക്കപെട്ടവനായ ക്രിസ്തുവിൽ, ദൈവത്തിനറെ ശക്തി (2:4), ദൈവത്തിന്റെ ജ്ഞാനം (2:7), ദൈവ മഹത്വം(2:8 ) എന്നിവ നിറഞ്ഞു നില്കുന്നതായി ദൈവവചനം നമ്മളെ പഠിപ്പിക്കുന്നു.

ബ്രിൻസൺ എം മാത്യു, ഒക്കലഹോമ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.