ഇന്നത്തെ ചിന്ത : ആരാണത് ചെയ്തത്? | ജെ.പി വെണ്ണിക്കുളം

യേശുവിനെ കാണിച്ചുകൊടുക്കുന്നവൻ ആരെന്നു അറിയാനുള്ള ആഗ്രഹം വാസ്തവത്തിൽ ശിഷ്യന്മാരെ ഉത്കണ്ഠാകുലരാക്കി. ‘എന്നെ കാണിച്ചുകൊടുക്കുന്നവന് അയ്യോ കഷ്ടം’ എന്നു യേശു പറഞ്ഞപ്പോൾ അടുത്ത നിമിഷം അവർ പ്രതീക്ഷിച്ചത് യേശു ആരുടെ പേരാണ് പറയാൻ പോകുന്നത് എന്നാണ്. ആർക്കാണ് ആ ദുഃസ്ഥിതി വരാൻ പോകുന്നതെന്ന് ഓരോരുത്തരും കർത്താവിനോട് ചോദിച്ചു. ‘എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തുണ്ട്’ എന്നാണ് യേശു മറുപടി പറഞ്ഞത് (ലൂക്കോസ് 22:21). അവൻ ജനിക്കാതിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നുപോലും യേശു ആഗ്രഹിച്ചു. പെസഹാ അപ്പം ഭക്ഷിച്ച ഉടൻ യൂദാ എഴുന്നേറ്റുപോയി. അവന്റെ മനസ്സിൽ പല കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നതുകൊണ്ടു
പോകുവാൻ അല്പം തിടുക്കമുണ്ടായിരുന്നു. തെറ്റുചെയ്യുന്നവന്റെ മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. പിന്നീടെപ്പോഴും തന്നെക്കുറിച്ച് ആര് എന്തു പറയുന്നു എന്നാവും അവന്റെ ചിന്ത. “ലംഘനം മറച്ചുവയ്ക്കുന്നവന് ശുഭം വരികയില്ല. ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന് കരുണലഭിക്കും” (സദൃശ്യ. 28:13). പ്രിയരെ, പ്രക്ഷുബ്ധമായ മനസിന്‌ ഉടമയാകാതെ അവിടുത്തെ ഹൃദയസ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ യോഹന്നാനെപ്പോലെ ആകുവാൻ ശ്രമിക്ക.

ധ്യാനം: ലൂക്കോസ് 22

ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading