ലേഖനം: ശുശ്രൂഷയിൽ തളർന്നു പോകരുത് | ജിബിൻ ജെ.എസ് നാലാഞ്ചിറ

വേദപുസ്തകം പഠിക്കുമ്പോൾ പല തരത്തിലുള്ള ശുശ്രൂഷകളെക്കുറിച്ചു കാണുവാൻ സാധിക്കും. സഭകൾക്ക് വേണ്ടി, ദേശത്തിനു വേണ്ടി, കുടുംബങ്ങൾക്ക് വേണ്ടിയൊക്കെ ഇടുവിൽ നിന്ന് പ്രാർത്ഥിക്കുന്നതും, സഭയിൽ കസേര ഇടുന്നതും, പായ് ഇടുന്നതും, ആരാധനകൾക്കു നേതൃത്വം കൊടുക്കുന്നതും, പ്രസംഗിക്കുന്നതും, എന്തിനേറെ പറയുന്നു ദൈവദാസന്മാർക്ക് ഒരു ഗ്ലാസ്‌ വെള്ളം കൊടുക്കുക്കുന്നതു പോലും ഓരോ ശുശ്രൂഷകളാണ്. അല്ലെങ്കിൽ ശുശ്രൂഷകളുടെ ഓരോ ഭാഗങ്ങളാണ്.
എഫെസ്യർ 4:11 പരിശോധിച്ചാൽ 5 വിധ ശുശ്രൂഷകളെ കുറിച്ച് കാണാം.

എല്ലാഴ്പോഴും നാം അതൊക്കെ വളരെയധികം സന്തോഷത്തോടെയും ഉത്സാഹത്തോടെയും ഒക്കെയാണ് ചെയ്യുന്നത്. പഴയ കാലങ്ങളിൽ ഇത്തരത്തിൽ ശുശ്രൂഷകൾ ചെയ്ത അനേകം ദൈവമക്കളുടെ തലമുറകളെ ദൈവം മാനിച്ചിട്ടുണ്ട്.

എന്നാൽ പലപ്പോഴും പല സന്ദർഭങ്ങളിലും ഒന്നും വേണ്ടായിരുന്നു ഒന്നിനും ഇറങ്ങണ്ടായിരുന്നു എന്നൊക്കെ പ്രാണന് ചൂട് പിടിക്കുന്ന തരത്തിലുള്ള അവസ്ഥകൾ ജീവിതത്തിൽ സംഭവിക്കാറുണ്ട്.

പൗലോസിന്റെ ഒന്നാം മിഷനറി യാത്രയിൽ മാർക്കോസ് എന്ന യോഹന്നാൻ യാത്രയുടെ ഇടയിൽ ഇറങ്ങി പോന്ന ചരിത്രം നമുക്ക് അറിയാവുന്നതാണ് ( Acts 13:13 ).

യോശുവയുടെ പുസ്തകം 13:1 പരിശോദിക്കുമ്പോൾ ദൈവം യോശുവയോടു പറയുന്നത് ഇപ്രകാരമാണ് ;
“യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോൾ യഹോവ അവനോടു അരുളിച്ചെയ്തതു : നീ വയസ്സു ചെന്ന് വൃദ്ധനായിരിക്കുന്നു ; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാൻ ഉണ്ട്.

പ്രിയരേ, മുമ്പ് ഓർപ്പിച്ചത് പോലെ പലപ്പോഴും ഒരു ബലഹീനമായ മനസ്സു നമ്മുടെ ഒക്കെ ജീവിതത്തിലും ഉണ്ടായിട്ടില്ലേ. ഒരു വൃദ്ധനെ പോലെ
എന്നെ കൊണ്ട് ഇനി ഒന്നിനും കഴിയില്ല,
എന്നെ കൊണ്ട് ഇടുവിൽ നിന്ന് പ്രാർത്ഥിക്കാൻ കഴിയില്ല, ഉപവസിക്കാൻ കഴിയില്ല, പ്രസംഗിക്കാൻ കഴിയില്ല, മിഷനറി പ്രവർത്തനങ്ങൾക്ക് കൈത്താങ്ങൽ കൊടുക്കാൻ കഴിയില്ല എന്നൊക്കെ. എന്നാൽ ഇവിടെ നാം കേട്ടത് പോലെ ഇനിയും ചില ദേശങ്ങൾ കൂടി നമ്മുടെ കരത്തിൽ ദൈവം തരുവാൻ ആഗ്രഹിക്കുന്നു. ഇനിയും ചില വാഗ്ദത്തങ്ങൾ കൂടി പ്രാപിക്കാൻ സമയം അടുത്തിരിക്കുന്നു. പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് വിടുതൽ വാതിൽക്കൽ നിക്കുന്നുണ്ട്.

അതെ പ്രിയമുള്ളവരേ പ്രാണന് ചൂട് പിടിക്കുന്ന അനുഭവങ്ങൾ ജീവിതത്തിൽ കടന്ന് വരുമ്പോഴും സങ്കീർത്തനക്കാരൻ പറയുന്നത് പോലെ എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു. ( Psalms 23:3 )
അതെ ഈ ബലത്തോടെ മുമ്പോട്ട് പോകാം.

ജിബിൻ ജെ.എസ് നാലാഞ്ചിറ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.