കവിത: വഴികൾ തുറന്നീടും ദൈവം | സജി പീച്ചി

ദൈവത്തിൻ ന്യായപ്രമാണത്തെ
ദിനവും
ധ്യാനിക്കുന്നോൻ ധന്യൻ… !!!
ന്യായപ്രമാണത്തിൽ അനുദിനവും മോദിക്കുന്നോൻ ധന്യൻ.. !!!

ദുഷ്ടരിൻ ആലോചനപോൽ
നടക്കാതെ
പാപികൾ ഗമിക്കുന്ന വഴിയിൽ നീ  നിൽക്കാതെ
പരിഹാസികളോടൊപ്പമിരിക്കാതെ  ദൈവത്തിൻ ന്യായപ്രമാണത്തിൽ മോദിച്ചും
ദൈവത്തിൻ ന്യായപ്രമാണത്തെ ധ്യാനിച്ചും ജീവിപ്പതെത്രയോ ഭാഗ്യം…

ആറ്റരികിൽ നട്ട തരുവെന്നപോൽ  വാട്ടം ഭവിക്കില്ല ദലങ്ങൾക്കൊന്നും
തക്ക കാലത്ത് ഫലം കായ്ച്ചീടും  …. !!!(2)

ഭക്തന്റെ ക്രീയകൾ സാദ്ധ്യമാകും
ദുഷ്ടർക്ക് സർവ്വം അസാദ്ധ്യമാകും .. !!!
ദുഷ്ടരൊ  കാറ്റിൽ പാറിപ്പറക്കുന്ന പതിർ പോലെ എന്നേക്കും മാറ്റപ്പെടും –

നീതിമാന്മാരുടെ സഭയിലവർ നിവിർന്നു നിൽക്കാനാവതില്ലാത്തവർ  – ദൈവത്തിൻ
ന്യായവിസ്താര സഭയിലും
ഒരിക്കലും
നിവർന്നു നിൽക്കില്ലവർ…
അവരുടെ വഴികളോ  നാശമത്രെ …. !!!

ന്യായപ്രമാണം ധ്യാനിക്കുന്ന  ന്യായപ്രമാണത്തിൽ മോദിക്കുന്ന
ഭക്തന്റെ  വഴികൾ അറിയുന്നദൈവം
അറിയാത്ത പാതയിൽ നടത്തിടുമേ –
അഗോചര വീഥികൾ തുറന്നീടുമേ .. !!!

ദൈവവചനം അനുഷ്ടിചീടുന്നവർ  ഭാഗ്യവാന്മാരല്ലോ .. !!!
ദൈവ വചനം പ്രമാണിച്ചിടുന്നോർ  ഭാഗ്യവാന്മാരല്ലോ … !!!

സജി പീച്ചി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading