ലോഗോസ് ഓൺലൈൻ ബൈബിൾ ക്വിസ് ഏപ്രിൽ 21ന് ആരംഭിക്കും

മുംബൈ: ന്യൂ ലൈഫ് ഏ.ജി ചർച്ചിൻ്റെ (കാണ്ഡേശ്വർ, നവി മുംബൈ ) യുവജന വിഭാഗമായ ക്രൈസ്റ്റ് അമ്പാസഡേഴ്സ് നേതൃത്വം നൽകുന്ന മെഗാ ബൈബിൾ ക്വിസ്
“ലോഗോസ് ഓൺലൈൻ ബൈബിൾ ട്രിവിയ 2020 ” എപ്രിൽ 21 മുതൽ ആരംഭിക്കുന്നു. ഏപ്രിൽ 30ന് അവസാനിക്കുന്ന നിലയിലാണ് ക്രമീകരണം ചെയ്തിരിക്കുന്നത്. പ്രായപരിധിയില്ലാതെ ഏവർക്കും പങ്കെടുക്കാവുന്ന ബൈബിൾ ക്വിസ് മത്സരത്തിലെ ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 2000 രൂപയും ലഭിക്കുന്നതാണ്. കൂടാതെ ആദ്യ പത്തു സ്ഥാനം ലഭിക്കുന്നവർക്ക് പ്രോത്സാഹന സമ്മാനവും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് NEW LIFE ASSEMBLlES OF GOD CHURCH KHANDESHWAR എന്ന ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാം.

 

-ADVERTISEMENT-

You might also like