പത്തനംതിട്ട ഡെപ്യൂട്ടി കളക്ടറായി ശ്രീ സാബു എം. എസ് ചുമതലയേറ്റു

പത്തനംതിട്ട: ജില്ലാ ഡെപ്യൂട്ടി കളക്ടറായി ശ്രീ സാബു എം.എസ് ചുമതലയേറ്റു. ഡിസാസ്റ്റർ മാനേജ്‌മെന്റ് ഇൻ-ചാർജ് ആയിട്ടാണ് നിയമനം. തിരുവനന്തപുരം നാലാഞ്ചിറ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജയോത്സവം വർഷിപ്പ് സെന്ററിലെ മുൻനിര പ്രവർത്തകനാണ്. സുവിശേഷ പ്രവർത്തനങ്ങളിലും മറ്റ് സഭാ പ്രവർത്തങ്ങളിലും സജീവ സാന്നിധ്യമായ ശ്രീ സാബു എം.എസ് ഐ.പി.സി വെമ്പായം എരിയായുടെ സൺഡേ സ്കൂളിന്റെ ഡെപ്യൂട്ടി സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു വരുന്നു.1973 ൽ ഇറങ്ങിയ ഭൂപരിഷ്കരണ നിയമ പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ് തുടങ്ങി അനേകം പുസ്തകങ്ങളുടെ രചയിതാവാണ്. ഭാര്യ ഷീബ സാബു അധ്യാപികയാണ്. മകൾ സാന്ദ്ര എസ് സാബു. പെന്തക്കോസ് സമൂഹത്തിന് ഇദ്ദേഹം ഒരു അഭിമാനമാണ്. ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.

-ADVERTISEMENT-

You might also like