സി.ഇ.എം ഓൺലൈൻ ബൈബിൾ ക്വിസ് നാളെ മുതൽ

‘ഒരു അപ്പന്റെ മക്കൾ’ സോഷ്യൽ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാളെ മുതൽ ഏപ്രിൽ 30 വ്യാഴം വരെ മെഗാ ബൈബിൾ ക്വിസ് നടക്കും. ദിവസവും ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ‘ഒരു അപ്പന്റെ മക്കൾ’ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പ്രോഗ്രാം നടക്കുക. ലേവ്യാപുസ്തകം, യെശയ്യാവ്, മത്തായി, റോമർ എന്നീ പുസ്തകങ്ങളിൽ നിന്നാണ് ചോദ്യം. മത്സരാർത്ഥികൾ ഈ ഗ്രൂപ്പിന്റെ ഫേസ്ബുക്ക് അംഗങ്ങളും ആയിരിക്കണം. 5000 രൂപ,3000രൂപ,1500രൂപ എന്നിങ്ങനെ മൂന്നു സമ്മാനങ്ങളാണുള്ളത്. ഇംഗ്ലീഷിൽ കെ ജെ വി യും മലയാളത്തിൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പരിഭാഷയുമാണ് ഉപയോഗിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 9496327109 എന്ന വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.