പ്രത്യാശയോടും പ്രതീക്ഷയോടും കോവിഡിനെ നേരിടാം: പെന്തക്കോസ്റ്റൽ മലയാളി വിമെൻസ്

ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരി വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം സഹോദരിമാർ ‘Pentacostal Malayali Womens’ എന്ന ഫേസ്ബുക് കൂട്ടായ്മയുടെ നേതൃത്വത്തിൽ കോവിഡ് 19 നെതിരെ സാമൂഹ്യ മാധ്യമത്തിൽ കൂടി ബോധവൽക്കരണം നടത്തി. പ്രായഭേദമന്യേ പരസ്പരം കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വളർത്തിയെടുക്കുകയും ചെയ്യുന്നതിന് ഈ കൂട്ടായ്മ വളരെ ശ്രദ്ധ ചെലുത്തുന്നു. സുവിശേഷികരണം, ജീവകാരുണ്യ പ്രവർത്തനം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ സന്നദ്ധരായി നിൽക്കുന്ന വിവിധ രാജ്യങ്ങളിൽ ഉള്ള ഒരുകൂട്ടം അനുഗ്രഹിക്കപ്പെട്ട സമാനമനസ്കരായ സഹോദരിമാരാണ് ഈ കൂട്ടായ്മയുടെ വിജയം. വിവിധ മേഖലകളിൽ ജോലിചെയ്യുന്നവർ, വീട്ടമ്മമാർ ഉൾപ്പടെ അനേകം അനുഗ്രഹിക്കപ്പെട്ട സഹോദരിമാർ ഈ കൂട്ടായ്മക്ക് അനുഗ്രഹമായി തീരുന്നു. സംഗീതജ്ഞർ, എഴുത്തുകാർ തുടങ്ങി കലാമേഖലകളിൽ പ്രവർത്തിക്കുന്നവരും ഈ കൂട്ടായ്മയുടെ വലിയ ഒരു വിജയം തന്നെ ആണ്.
ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്ന ഒരു കാലഘട്ടത്തിലൂടെ നാം കടന്നു പോകുമ്പോൾ നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ പൂർണമായി നാം അനുസരിക്കുക. ശാരീരിക അകലം പാലിക്കുന്നതിനോടൊപ്പം മാനസിക അടുപ്പം വർധിപ്പിക്കുക തുടങ്ങിയ സന്ദേശങ്ങൾ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ അവതരിപ്പിച്ചാണ് ഇവർ സാമൂഹ്യ മാധ്യമത്തിൽ കൂടി വത്യസ്‍തമായ രീതിയിൽ തങ്ങളുടെ സന്ദേശം ജനങ്ങളിൽ എത്തിച്ചത്. ഓരോരുത്തരുടെയും കൂട്ടായ പ്രവർത്തനം മൂലം ഈ മഹാമാരിയെ തുടച്ചുനീക്കാൻ നമുക്ക് സാധിക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.