ഇന്നത്തെ ചിന്ത : മാനസാന്തരത്തിനു ഇടം ലഭിക്കാതെപോയ ഏശാവ് | ജെ.പി വെണ്ണിക്കുളം

യാക്കോബിൽ നിന്നും ജ്യേഷ്ഠാവകാശമായി ഏശാവിന് കിട്ടേണ്ട അനുഗ്രഹം നഷ്ടപ്പെട്ടപ്പോൾ അതു തിരികെകിട്ടിയാൽ കൊള്ളാമെന്നു ആശിച്ചു കണ്ണുനീരോടെ അപേക്ഷിക്കുന്ന ഏശാവിന് മുന്നിൽ യിസ്ഹാക്കിന്‌ മനം മാറ്റം ഒന്നും ഉണ്ടായില്ല (ഉല്പത്തി 27:34).ജ്യേഷ്ഠാവകാശം നഷ്ടപ്പെടുത്തിയതിൽ ഏശാവിനു ദുഃഖം ഉണ്ടായി എന്നതിൽ തർക്കമില്ല. എങ്കിലും അവന്റെ താത്ക്കാലിക അനുതാപം കൊണ്ടു പിതാവിന്റെ മനസു മാറ്റാൻ കഴിഞ്ഞില്ല. ഇന്നും മനുഷ്യൻ താത്ക്കാലിക സംതൃപ്തിക്കുവേണ്ടി വിലയേറിയ പലതും നഷ്ടമാക്കുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞശേഷം പിന്നീടുള്ള ജീവിതം വെറും അഭിനയം മാത്രമായിരിക്കും. സ്വന്തം ഭോഷത്വത്താൽ നഷ്ടമാക്കിയ അനുഗ്രഹങ്ങൾ നിമിത്തം ദൈവമുൻപാകെ ലജ്ജിച്ചു നിൽക്കാൻ ഇടവരരുത്. എല്ലാം നഷ്ടമാക്കിയിട്ട് നിലവിളിക്കുന്നതിലും നല്ലതു എല്ലാം ഉള്ളപ്പോൾ നന്ദിയോടെ സ്തുതിക്കുന്നതല്ലേ?

post watermark60x60

ധ്യാനം: എബ്രായർ 12

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like