ഭാവന: C/O – VID ( കെയർ ഓഫ് കൊറോണ ) | ലവ്‌ലി റെജി

ഞാൻ ഒരു നല്ല ഫ്രീക്കൻ പയ്യനാണ്. പക്ഷേ , രാത്രിക്കു നല്ല ഇരുട്ടാണ് , ഇരുട്ടിനെ ഞാൻ ഭയപ്പെടുന്നു. ഇരുട്ടിൽ രണ്ട് കൊമ്പും ,നീണ്ട വാലും , കറുത്ത ശരീരവും , വലിയ ഉയരവും, ഉണ്ടകണ്ണും, , കൂർത്ത പല്ലും ,വലിയ കൂർത്ത നഖങ്ങളും ഉള്ള ഒരു വലിയ സത്വം . എനിക്ക് വളരെ കുഞ്ഞിലേ പിച്ച വെച്ച നാൾ മുതൽ ഇതിനെ ഭയമാണെന്നു ഞാൻ ആരോടും പറഞ്ഞിട്ടില്ല. പകരം അതിൽ നിന്നും രക്ഷപെടാൻ ഞാൻ സൂര്യൻ അസ്തമിച്ചാൽ ഇരുട്ട്‌ തുടങ്ങുന്നതിന് മുമ്പ് വിളക്കു കത്തിച്ചു ഇരുട്ടിനെ അകറ്റി നിർത്തും.
എന്നാൽ ഇന്ന് സ്ഥിതി എത്രയോ വ്യത്യസ്തമാണ് സൂര്യൻ അസ്തമിക്കേണ്ട. എന്‍റെ ഭാവനയിൽ , ഞാൻ കണ്ടിട്ടുള്ള സത്വത്തിനേകാൾ എത്രയോ വലിയ ഒരു സത്വം എന്‍റെ വീട്ടിലോ , ഞാൻ സഞ്ചരിക്കുന്ന വാഹനത്തിലോ,എന്‍റെ സമീപതിരികുന്ന സുഹൃത്തിലോ ബന്ധുവിലൊക്കെ ,ഞാൻ അറിയാതെ ഒളിഞ്ഞിരിപ്പുണ്ട്. അതിനു രൂപമുണ്ടോ ഇല്ല , ഭാവം ഉണ്ടോ ഇല്ലേ -ഇല്ല ആകൃതിയോ വലിപ്പമോ ഒന്നുമില്ല. അപ്പൊ പിന്നെ ഞാൻ എന്തിന് അതിനെ ആ സത്വത്തെ ഭയപ്പെടെണം എന്നാണ് ഇന്നത്തെ ടീനേജുകാരനായ എന്‍റെ ചോദ്യം. ഉത്തരം തേടി അന്വേഷണമായി ഇന്നത്തെ വലിയ സന്ദേശവാഹകരായ ഗൂഗിളിലും , യാഹൂവിലും തിരിച്ചും മറിച്ചും എല്ലാം അന്വേഷിച്ചു . ഇതിനെ പേടിച്ച് വീട്ടിൽ ഇരിക്കാൻ വയ്യാ , എനിക്ക് പുറത്തിറങ്ങണം.
ഞാൻ വിചാരിച്ചു രോഗമുക്തി ശുശ്രൂഷകാരെ സമിപിക്കാം എന്ന് പക്ഷേ അവരിൽ നിന്നും ” നോ ആൻസർ”. ശാപം മുറിക്കലുകാരെ തേടി നോക്കി അവരും പറഞ്ഞു നോ , ബ്രേക്ക് ദി ചെയിൻ എന്ന് . പിന്നെ എന്ത് ചെയ്യും?? അപ്പോഴാണ് പണ്ട് വളരെ ചെറുപ്പത്തിലേ മമ്മിയോട് പേടിയാണ് എന്ന് പറയുമ്പോൾ എന്‍റെ തലയിണയുടെ കീഴിൽ പേടി മാറ്റാൻ വെച്ചിരുന്ന കറുത്ത ബൈൻഡിട്ട തടിച്ച പുസ്തകം ഓർമ്മവന്നത്, പണ്ട് ഇതിനെ നെഞ്ചോട് ചേർത്ത് കൊണ്ട് നടക്കാറുണ്ടായിരുന്നു . ഇന്ന് എല്ലാറ്റിനും ഉപയോഗിക്കുന “സെൽഫോൺ” മതി . ബൈബിളും ഉണ്ട് , അടിച്ചു മാറ്റാൻ പറ്റിയ പ്രസംഗങ്ങളും ഉണ്ട്. ബൈബിൾ എടുക്കാൻ തോണ്ടി-തോണ്ടി ചെന്നപ്പം നല്ല ടിക്ക് – ടോക്ക് കണ്ടു, കൂട്ടുകാരന്‍റെ മെസ്സേജ് കണ്ടു , കോമഡി കണ്ടു , പിന്നെ പലതും കണ്ടു , അങ്ങ് ദൂരെ കിടക്കുന്ന ബൈബിളിൽ എത്തിയില്ല . എന്നിട്ടും പേടി മാറില്ല പേടിയോടെ പേടി. ഡോർ ഹാൻഡ്‌ലിൽ പിടിക്കാൻ പേടി , ഷേക്ക് ഹാൻഡ് കൊടുക്കാൻ പേടി , അടുത്ത് നിൽക്കാൻ പേടി. രൂപവും ഭാവവും ഇല്ലാത്ത ഒരു സത്വം ഞാൻ നിൽക്കുന്ന എവിടെയോ ഉണ്ട്.
പേടിച്ച് -പേടിച്ച് ഇരുന്നപ്പോഴാണ് എങ്ങനെ കൈ കഴുകണം എന്ന പുതിയ ഒരു പാഠം പഠിച്ചത്. ആ കൂട്ടത്തിൽ രണ്ട്- മൂന്നു പുതിയ പേരും “സാനിറ്റൈസർ”, “ഹോം ക്വോറൻറ്റീൻ”,“ഐസോലേഷൻ”,“മാസ്ക്” എല്ലാം വിചിത്രമെന്നു എനിക്ക് തോന്നി. പുറമെ ഉപയോഗികുന്ന സാനിറ്റൈസറിൽ ലഹരി തേടി പോയ ചില വിരുതൻ മാരും ഇല്ലാതില്ല. ഞാൻ പേടിച്ച്-പേടിച്ച് ഇല്ലാതെയാകുമോ എന്നു ചിന്തിച്ചിരിക്കുമ്പോൾ അമ്മച്ചി ഒരു പൊട്ട കണ്ണാടി വെച്ച് നീട്ടി വായിക്കുന്നു ” പണ്ട് ഉണ്ടായിട്ടില്ല ,മുമ്പിൽ ഇതാ മരുഭൂമി ,അവരുടെ കൈയ്യിൽ നിന്നു ഒഴിഞ്ഞു പോകയില്ല, ജാതികൾ നടുങ്ങുന്നു , സകല മുഖങ്ങളും വിളറിപ്പോകുന്നു , പാത വിട്ടു മാറാതെ അകലം പാലിച്ച നടക്കുന്നു , തമ്മിൽ തിക്കാതെ നടക്കുന്നു , യഹോവയുടെ ദിവസം വലുതും അതി ഭയങ്കരവും ആകുന്നു , അതു സഹിക്കുന്നത് ആർ”. അമ്മച്ചിയുടെ വായനയുടെ ചില ഭാഗം മാത്രമാണ് ഇത്. ഇരുട്ടിനെ ഭയന്ന ഞാൻ , രൂപവും ഭാവവും ഇല്ലാത്ത ശത്രുവായ കൊറോണയെ ഭയന്ന ഞാൻ വാട്ട്സാപ്പും, ഫേസ്ബുക്കും ,ഫ്രീക്കൻ മാരും ടിക്ക്-ടോക്കും കൂട്ടായിട്ടുണ്ടെന്ന് വിചാരിച്ച ഞാൻ , ഞാൻ ഇപ്പോൾ ഭൂമി കുലുങ്ങുന്ന പോലെ കുലുങ്ങുകയാണ്. ഞാൻ അറിയാതെ ഒരു വാക്ക് എന്‍റെ നാവിൽ ഉയർന്നു വന്നു , ഞാൻ എന്ന ഭാവം എവിടെയോ താഴെവീണു , തൊട്ട്ടുത്ത് മരണം എന്ന നിഴൽ എല്ലാറ്റിനും മീതെ ഉയർന്നു വന്നു. എന്റെ നാവിൽ ഉയർന്നു വന്ന വാക്ക് ” എന്‍റെ ദൈവമേ”. അപ്പോൾ അമ്മച്ചി വായിക്കുന്നതു കേട്ടു ” എന്‍റെ ദൈവമേ ക്ഷമിക്കേണമേ” എന്‍റെ ചെവിയിൽ ആരോ മന്ത്രിക്കുന്ന പോലെ പിന്നെയും എത്തി “ഭയപ്പെടേണ്ട”.ഒരല്പം ധൈര്യം കിട്ടി ഞാൻ കോറോണയെ ഭയപ്പെടുവാനല്ല , എന്നെ സ്നേഹിക്കുന്ന ദൈവത്തെ ഭയപ്പെടേണം സ്നേഹിക്കേണം അതിനു ഉള്ള സമയമാണിത് , കാരണം മരണം എന്ന മഹാമാരിയെ ജയിച്ച യേശു എന്ന രക്ഷകൻ എനിക്കുണ്ട് എന്ന ധൈര്യം എന്നെ ഭരിക്കാൻ തുടങ്ങി
ഞാൻ ഉറക്കെ അമ്മച്ചിയോടു ചോദിച്ചു ,അമ്മച്ചി ബൈബിളിലെ ഏതു ഭാഗമാ വായിച്ചേ ?? പ്രവചന പുസ്തകം എന്ന മറുപടി കിട്ടി. അത് എവിടെയാണെന്നു ചോദിക്കാൻ നാണം തോന്നിയ ഞാൻ പുസ്തക ക്രമം എടുത്തു പഠിക്കാൻ തുടങ്ങി. അപ്പോഴാണ് മനസ്സിലായതു പഠിക്കാൻ ഇനിയും ഉണ്ട് എന്ന് . യേശുവിന്റെ ശിഷ്യൻ മാരുടെ പേരുകൾ , കല്പനകൾ ,ബാധകൾ , വെളിപ്പാടിലെ സഭകൾ, ആത്മാവിന്റെ ഫലം, ഇങ്ങനേ എന്തെല്ലാം . ഇതൊക്കെ ഒറ്റ ഒരാളുടെ പേരിലാണ് നടക്കുന്നത് എന്നും പത്രോസും , യോഹനാനും ഉപയോഗിച്ച നാമെത്തക്കാൾ വലിയ ഒരു നാമം ഇല്ലന്ന് മനസ്സിലായി.പത്രോസ് തീ കാഞ്ഞ് തണുപ്പകറ്റിയപോൾ, , കൊടും തണുപ്പിൽ വിറങ്ങലിച്ച് എന്‍റെ രക്ഷകൻ. ഇതൊക്കെ കാണുവാൻ എന്‍റെ കണ്ണു തുറന്ന സമയം.. ഇപ്പോഴാണ് എനിക്കു മനസ്സിലായത് AK-47നെ ക്കാൾ വേഗത്തിൽ കൊന്നൊടുക്കി കൊണ്ടിരികുന്ന കൊറോണ. ഞാൻ ഒന്നും ആയിരുന്നില്ല കേവലം ഒരു ശ്വാസത്തെക്കാൾ ലഘുവാണ് എന്ന സത്യം കൊ-വിഡ് എന്ന രൂപവും ഭാവവും ഇല്ലാത്ത ശത്രു എന്നെ പഠിപ്പിച്ചു ” ഭയമല്ല ആവശ്യം മടങ്ങിവരവാണ്”.

ലവ്‌ലി റെജി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.