ലേഖനം: മനസ്സുറപ്പിക്കുന്ന കഷ്ടങ്ങളുടെ ഉപദേശം | അലക്‌സ് പൊൻവേലിൽ

ഈ തലമുറയ്ക്ക് ഒട്ടും സ്വീകാര്യമല്ലാത്ത ഒരു പദം ആണ് മുകളിൽ സൂചിപ്പിച്ചത്. ,ഈ കാലങ്ങളിൽ നാം ഏറെ കേട്ടു ശീലിച്ച തും കേൾക്കാൻ,ഇഷ്ടപ്പെടുന്നതും സമൃദ്ധിയും അനുഗ്രഹവും, വിശാലതയും, വഴിതുറക്കുന്നതും,ശാപം നീങ്ങുന്ന തും, കെട്ട് അഴിയുന്നതും ആണല്ലോ.
അല്ല, അതൊക്കെ ആണല്ലോ നമ്മേ കേൾപ്പിക്കാൻ രംഗത്ത് ഉള്ള പ്രവാചക ശുശ്രൂഷാ ഗണം പരിശ്രമിക്കുന്നതും.
വിശുദ്ധി യും വേർപാടും ശിഷ്യത്വവും, ക്രിസ്തു വിന്റെ കഷ്ടങ്ങളോടുള്ള പങ്കാളിത്തം, ക്രിസ്തു പഠിപ്പിച്ച ഉപദേശം, അതിനോടുള്ള അനുസരണം ഇവയൊക്കെ സ്വീകാര്യമല്ലാതായ ഒരു തലമുറയിലാണ് നാം എത്തി നിൽക്കുന്നത് എന്നതിൽ സംശയം ഇല്ല.

എന്നാൽ തിരുവചനം മുഴുവൻ പരിശോധിച്ചാലും പഴയനിയമത്തിലൊ പുതിയ നിയമത്തിലോ അനുബദ്ധമായി ഒരു രേഖയും നാം കാണുന്നില്ല,എന്നതാണ്‌ വാസ്തവം ദൈവശബ്ദം കേട്ട് ഒരുവിധം നല്ല ചുറ്റുപാടും, ബാല്ല്യക്കാരും ആടുമാടുകളും ഒക്കെ ആയി പുറപ്പെട്ടു വരുന്ന അബ്രഹാം കൂടാരങ്ങളിൽ പാർത്തു കൊണ്ട് നോക്കിയത് ദൈവം ശിൽപ്പിയായ് നിർമ്മിച്ചതും അടിസ്ഥാനമിട്ടതുമായ നഗരത്തിനായിട്ടാണ്. അല്ലാതെ നീരോട്ടമുള്ള ഇടത്ത് ഒരു സുഖജീവനം അല്ലായിരുന്നു. പോരാത്തതിന് പരിശോധന കളും പ്രതിസന്ധി കളും ക്ഷാമവും ആവോളം ഉണ്ടായിരുന്നു താനും ജീവിതയാത്രയിൽ,എമ്പ്രായ ലേഖകൻ പറയുന്നത് വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു , ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.
മോശയുടെ കാര്യവും ഒട്ടും ഭിന്നമല്ല, സമൃദ്ധമായ ഫറവോന്റെ കൊട്ടാരത്തിൽ നിന്നും യിത്രോവിന്റെ ആടുകളുമായി മരുഭൂമിയിലേ നാൽപ്പത് വർഷങ്ങളും പിന്നെയും, യിസ്രായേൽ മക്കളുമായി വീണ്ടും നാൽപ്പത് വർഷങ്ങൾ നിന്നകളും മത്സരവും സഹിച്ച് ജനത്തേ നയിച്ചു നേതാവായി അവരോടൊപ്പം.വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു,(എമ്പ്രായർ 11:9,10,23 )
ഇതിനിടയിൽ ഭൗമീക സമ്പത്തോ അനുഗ്രഹമോ അവർ അന്വഷിച്ചതായിട്ടല്ല മറിച്ച് കഷ്ടത തിരഞ്ഞെടുത്ത് വിശ്വാസത്താൽ ക്രിസ്തു വിന്റെ പാതയിൽ അവർ മുന്നേറുകയായിരുന്നു എന്ന് നമുക്കു ദൃഷ്ടാന്തമായി ലേഖകൻ വരച്ചു കാട്ടി ഇരിക്കെ ,വഞ്ചന യുടെയും,ഭോഷ്കിന്റെ യും ആത്മാവിനാൽ സമൃദ്ധിയുടെ സുവിശേഷകർ നമ്മേ ക്ഷുദ്രം ചെയ്തു മയക്കിയത് നാം അറിയാതെ പോയൊ ?.
ക്രിസ്തു തന്റെ ഐഹിക ജീവകാലത്ത് കാണിച്ചു തന്ന മാതൃക ഐറെ പ്രധാനമാണ്, മരണത്തിൽ നിന്ന് രക്ഷിപ്പാൻ കഴിയുന്ന വനോട് ഉറച്ച നിലവിളി,കണ്ണുനീര്, അപേക്ഷ അഭയയാചന ഒക്കെ കഴിക്കയും, രോഗം ശീലിച്ച വനായും ഒക്കെ തുടരേണ്ടിയിരുന്നോ ഇന്നത്തെ സമൃദ്ധിയുടെ പ്രവാചകരെ സംമ്പന്ധിച്ച് ഭൂലോക മണ്ടത്തരം അല്ലേ കർത്താവ് കാണിച്ചത്. തുടർന്നും ലേഖകൻ പറയുന്നത്, പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞ വനായി തന്നെ അനുസരിക്കുന്ന ഐവർക്കും നിത്യ രക്ഷയുടെ കാരണഭൂതനായി തീർന്നു (എമ്പ്രായ 5; 7-9) തന്നെ അനുസരിക്കുന്ന ഏവർക്കും ഒരു മാതൃക ആകുന്നതിനുവേണ്ടി നമ്മുടെ യേശു കഷ്ടങ്ങളിലൂടെ ജീവിച്ചു.

പൗലോസ് പറയുന്നു വിശ്വാസത്തിൽ നിലനിൽക്കുവാനും ദൈവരാജ്യത്തിൽ കടക്കേണ്ടതിനും അനേകം കഷ്ടങ്ങളിൽ കൂടി കടക്കേണ്ടിയിരുക്കുന്നു എന്ന് ഒപ്പം ഉള്ളവരേ പ്രബോധിപ്പിക്കുവാൻ പൗലോസ് മടിച്ചില്ല, സമൃദ്ധിയും പൊള്ളയായ വാഗദാനങ്ങളും നൽകി സന്തോഷിപ്പിക്കേണ്ട ഗതികേട് തനിക്കില്ലായിരുന്നു.

കൊലോസ്യയിലുള്ളവരോട് പറയുന്നത് എന്റെ സന്തോഷം സുവിശേഷഘോഷണത്തേ പ്രതിയുള്ള ഈ കഷ്ടതയിൽ ആണ് തികയുന്നത് (അ പ്രവൃത്തികൾ 14 : 22, കൊലോസ്യ 1,:24)
ഈ പ്രവചനത്തിന്റെ വാക്കുകൾ വായിക്കണം, കേൾക്കണം കേൾപ്പിക്കണം അതിലൊക്കെ ഉപരി അനുസരിക്കുവാൻ പത്മോസിൽ നിന്നും പ്രാപിച്ചു പകർന്നു തന്ന യോഹന്നാനും പറയുവാൻ മറ്റൊന്നില്ലായിരുന്നു, ഞാൻ നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും, രാജ്യത്തിലും സഹിഷ്ണുത യിലും കൂട്ടാളിയും എന്ന തായിരുന്നു തന്റെയും ഐഡന്റിറ്റി (വ്യക്തിത്വം) വെളിപ്പാട് 1:9.
സുഖാലസ്യങ്ങളിൽ മയങ്ങിയിരിക്കുന്ന സഭയേ നോക്കി ദൈവ വചനാഗ്നിയിൽ ജ്വലിക്കുന്ന ഹൃദയത്തോടെ പൗലോസ് പറയുന്നു തിരുവെഴുത്തുകളിലും പ്രവാചക വാക്കുകളിൽ നിന്നും അന്യമായൊരു യേശു, വേറൊരു ആത്മാവ് ഇത്ര വ്യക്തമായി ക്രൂശിക്കപെട്ടവനായി ക്രിസ്തുവിനെ തിരുവെഴുത്തുകളിൽ വരച്ചു കാട്ടി ഇരിക്കെ സുഖാലസ്യങ്ങളിൽ മങ്ങിയും മയങ്ങിയും ഇരിപ്പാൻ ഇനിയും കാലം ഉണ്ടോ ?.കാന്തൻ വരാറായില്ലേ..

അലക്‌സ് പൊൻവേലിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.