ഫീച്ചർ: ആരാധനയുടെ വേറിട്ട ശബ്ദം: പെർസിസ് ജോൺ | സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ

ത്തരേന്ത്യയുടെ അപ്പോസ്തലൻ ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ കെ.റ്റി. തോമസ്സിന്റേയും മേരിക്കുട്ടി തോമസ്സിന്റേയും ഇളയ മകളായി പെർസിസ്‌ ജനിച്ചു. പാസ്റ്റർ എ.പി. ജോൺ ആണ് ഭർത്താവ്. ഡൽഹിയിൽ ജനിച്ചു വളർത്തപ്പെട്ട്, വിദ്യാഭ്യാസവും ഡൽഹിയിൽ തന്നെ ചെയ്തു. സംഗീത ശുശ്രൂഷയിൽ ആദ്യമായി ഉത്തേജനം നൽകിയത് തന്റെ പ്രിയ പിതാവ് തന്നെയാണ് എന്ന് പെർസിസ്‌ സാക്ഷ്യപ്പെടുത്തുന്നു. സഹോദരൻ പാസ്റ്റർ സാമുവേൽ തോമസ് (ജോജി) ആണ് ആരാധനയ്ക്കു നേതൃത്വം ചെയ്യാൻ ഉള്ള ഉത്തേജനം ചെറുപ്പം മുതൽ നൽകിയത്. എന്നാൽ വിവാഹ ശേഷം തന്റെ പ്രിയ ഭർത്താവ് അനേകം അവസരങ്ങൾ തനിക്കു നൽകി. തന്മൂലമാണ് ഇന്ന് ലോകത്തിൽ എല്ലായിടങ്ങളിലും അനേകം സ്റ്റേജുകളിൽ കർത്താവിനെ ഉയർത്തുവാൻ ഉള്ള സാഹചര്യം ഉണ്ടായത്. അതിനുള്ള കാരണം ഇവർ മൂവരും ആണ് എന്ന് പെർസിസ്‌ ഓർമിപ്പിക്കുന്നു. കഴിഞ്ഞ പതിമൂന്നിൽപ്പരം വർഷങ്ങളായി സുവിശേഷ വയലിൽ ഡൽഹിയിൽ ഗുഡ്ഗാവ് എന്ന സ്ഥലത്ത് കുടുംബമായി താമസിച്ച്‌ കർത്താവിന്റെ വേല ചെയ്യുന്നു. തന്റെ പിതാവ് തുടങ്ങിയ സയോൺ സിംഗേഴ്സ് എന്ന ക്വയർ ടീംമിന്റെ എല്ലാ ശുശ്രൂഷകളും തന്റെ നേതൃത്വത്തിൽ തന്നെ ഇപ്പോൾ നിർവഹിക്കുന്നു.

ബൈബിൾ പറയുന്ന സ്ത്രീ രത്നങ്ങളുടെ നല്ല ഗുണങ്ങൾ തന്റെ ജീവിതത്തിലും താൻ പ്രതിഭലിപ്പിക്കാൻ തന്നാൽ ആവോളം ശ്രമിക്കുന്നു. ദെബോരയേ പോലെ നേതൃത്വത്തിലും, ഹന്നയെ പോലെ പ്രാർത്ഥനയിലും മധ്യസ്ഥതയിലും, സമർപ്പണത്തിൽ യേശുവിന്റെ അമ്മ മറിയയേയും ഒക്കെ താൻ തന്റെ ജീവിതത്തിൽ റോൾ മോഡൽ ആക്കുന്നവർ ആണ് എന്ന് പെർസിസ്‌ പറയുന്നു.

ഐ.പി.സി ജനറൽ കൺവെൻഷൻ കുമ്പനാട്, ചർച്ച് ഓഫ് ഗോഡ്, അസ്സംബ്ലിസ് ഓഫ് ഗോഡ്, ശാരോൺ, തുടങ്ങി ഇന്ത്യയിലെ മിക്ക കൺവെൻഷൻ സ്റ്റേജുകളിലും കൂടാതെ പിസിനാക്ക്, ഐ.പി.സി ഫാമിലി കോൺഫ്രൻസ് തുടങ്ങി പല ഇന്റർനാഷണൽ സ്റ്റേജുകളിലും പെർസിസ്‌ ജോൺ നിറ സാന്നിധ്യമാണ്.
മക്കൾ: ജെറെമി, ജൊഹാൻ, ജോനാഥാൻ.

തയ്യാറാക്കിയത്: സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.