ഫീച്ചർ: പാചകകലയുടെ കൂട്ടുകാരി ആൻ ജേക്കബ് | തയ്യാറാക്കിയത്: ഷേബ ഡാർവിൻ

1981 നവംബർ 6 ന് ത്യാഗി റാഫേൽ ന്റെയും ഗ്രെറ്റ യുടെയും ഒറ്റ മകളായി ചാലക്കുടിയിൽ ജനിച്ചു. പിന്നീടുള്ള വർഷങ്ങളിൽ കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കി. ബോട്ടണിയിൽ ബിരുദം പൂർത്തിയാക്കിയെങ്കിലും തിരഞ്ഞെടുത്ത ജോലി മേഖല എയർലൈൻസ് ആയിരുന്നു. എട്ടര വർഷം എയർ ലൈൻ സ്റ്റാഫ്‌ ആയി സേവനം അനുഷ്ടിച്ചു.

ചെറുപ്പം മുതലേ പാചകത്തോട് വലിയ താല്പര്യം ഉണ്ടായിരുന്നു. തന്റെ രണ്ട് അമ്മച്ചിമാരും നല്ല കൈപ്പുണ്യം ഉള്ളവരും പല തരം വിഭവങ്ങൾ ഒരുക്കി തന്നെ ഊട്ടിയിരുന്നതാലും പാചകത്തിനോട് ഒരു പ്രത്യേക ഇഷ്ടം തന്നെ ആയിരുന്നു.

ജോലി വിട്ട ശേഷം തന്റെ കുടുംബവുമായി ദുബൈയിൽ താമസമായ ശേഷം പാചകം എന്ന ഇഷ്ടം യാഥാർഥ്യമാക്കി.

ഇയാൻ &ക്രിസ് പാഷനേറ്റ് കുക്കിംഗ്‌ എന്ന ഫുഡ്‌ ബ്ലോഗ് ഫേസ്ബുക് പേജ് 2016ഇൽ തുടങ്ങി. ഒപ്പം ഹോം ബേക്കർ എന്ന നിലയിലും പ്രവർത്തിക്കുന്നു. 2019 ൽ ഇയാൻ &ക്രിസ് പാഷനേറ്റ് കുക്കിംഗ്‌ എന്ന പേരിൽ യൂട്യൂബ് ചാനലും നടത്തി വരുന്നു.
ക്രൈസ്തവ എഴുത്തുപുര മാഗസിനിൽ തന്റെ പാചക കുറിപ്പുകൾ എഴുതി തുടങ്ങി, മനോരമ ഓൺലൈൻ, മാധ്യമം പത്രം എന്നിവയിലും തന്റെ പാചക കുറിപ്പ് എഴുതുന്നു. 2018 ൽ ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയർ ഇൽ തന്റെ പാചക കുറിപ്പുകൾ “സോൾ കിച്ചൻ “എന്ന ബുക്കിൽ ഇറങ്ങി. 2019 ൽ മാധ്യമം പത്രത്തിന്റെ “രുചി “എന്ന കുക്കറി മാഗസിനിൽ തന്റെ ഫീച്ചർ ഇറങ്ങി. UAE യിലെ പ്രശസ്തമായ സംഘടനയായ മലയാളി മോംസ്‌ മിഡിൽ ഈസ്റ്റ്‌ ൽ കുക്കറി ഷോയും ചെയ്തു വരുന്നു. തന്റെ പാഷൻ ആയ പാചകത്തിലൂടെ ദൈവം നൽകിയ താലന്ത് വിജയകരമായ വിനിയോഗിച്ചു വരുന്നു. ഭർത്താവ് എമിറേറ്റ്സ് എയർ ലൈൻസ് ജീവനക്കാരനായ തിരുവല്ല സ്വദേശി ജേക്കബ് കണ്ടത്തിൽ കോശി , മക്കൾ ഇയാൻ, ക്രിസ്.
ആനും കുടുംബവും ഐപിസി കർമ്മേൽ ദുബൈ സഭാംഗങ്ങളാണ്.
പാചകം ഒരു നന്മയാണ്.. നമ്മൾ ഉണ്ടാക്കുന്ന ആഹാരം സംതൃപ്തിയോടെ മറ്റുള്ളവർ കഴിക്കുന്നത് കാണുമ്പോഴാണ് നമുക്കും മനസിന് സംതൃപ്തി ലഭിക്കുന്നതെന്നാണ് തൻ്റെ അനുഭവം എന്ന് ആൻ പറയുന്നു. പാചക മേഖലയിൽ വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് ആൻ..

തയ്യാറാക്കിയത്: ഷേബ ഡാർവിൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.