ഇന്നത്തെ ചിന്ത : ആ രക്തം ഞങ്ങളുടെയും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ | ജെ.പി വെണ്ണിക്കുളം

ക്രൂശിപ്പാൻ ഏൽപ്പിച്ചു കൊടുത്ത യേശുവിന്റെ രക്തത്തിന്റെ കുറ്റം അവനെ നിന്ദിച്ച യഹൂദന്മാർ തന്നെ ഏറ്റെടുത്തു. അതിൽ പിന്നെ അവർക്ക് സമാധാനമായി ജീവിക്കാൻ കഴിഞ്ഞിട്ടില്ല. യൂദാ അന്ന് തന്നെ ആത്മഹത്യ ചെയ്തു. മഹാപുരോഹിതനായ കയ്യഫാവ് ആ വർഷം തന്നെ പൗരോഹിത്യ സ്ഥാനത്തു നിന്നും പുറത്തായതായി ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഹന്നാവിന്റെ ഭവനം യഹൂദന്മാർ നശിപ്പിച്ചു അവന്റെ മകനെ കൊന്നു. ഹെരോദാവിനെ കൈസർ സ്ഥാനാഭ്രഷ്ടനാക്കി പിന്നീട് കൊല്ലപ്പെട്ടു. പീലാത്തോസ് ഭരണത്തിൽ നിന്നും പുറത്താക്കപ്പെടുകയും പിന്നീട് കൈ കഴുകിക്കഴുകി മാനസിക വിഭ്രാന്തിയിൽ മരിച്ചു. ഇതിനെല്ലാം ചരിത്രം സാക്ഷിയാണ്. ഇതു കൂടാതെ ആ രക്തം അവരുടെ മേൽ വരുമാറ് AD 70ൽ തീത്തോസ് കൈസർ ലക്ഷക്കണക്കിന് ആളുകളുടെ തല കൊയ്തു. 12 ലക്ഷത്തിൽപ്പരം യഹൂദന്മാർ ചത്തൊടുങ്ങി, ശേഷിച്ചവർ പല രാജ്യങ്ങളിലായി ചിതറിപ്പോയി. പ്രിയരെ, സമാധാന പ്രഭുവായ യേശുവിന്റെ രക്തത്തിനു അവർ ചോദിച്ചു വാങ്ങിയ വില വലുതായിരുന്നു. അതിൽ പിന്നെ അവർക്ക് സമാധാനം ഉണ്ടായിട്ടില്ല. ഇനി അവർ വിലപിച്ചു കുത്തിയവനിലേക്കു നോക്കി മാറത്തടിക്കും വരെ ഈ സ്ഥിതി തുടരും. ഒന്നോർക്കുക, നാം പറയുന്ന ഏതു നിസ്സാരവാക്കിനും കണക്കുപറയേണ്ടി വരും. പലപ്പോഴും ആരോടെന്നില്ലാതെ പറയുന്ന വാക്കുകൾ ഒരു തിരിച്ചടിയായി വരാതിരിക്കാൻ അനുതപിക്കാം, മടങ്ങിവരാം.

post watermark60x60

ധ്യാനം: മത്തായി 27

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like