25 -ാം മത് നോർത്ത് അമേരിക്കൻ ചർച് ഓഫ് ഗോഡിന്റെ ( NACOG ) ജൂബിലി സമ്മേളനം 2021-ലേക്ക് മാറ്റിവെച്ചു

പ്രസാദ് തീയാടിക്കൽ

ഡാളസ്: 2020 ജൂലൈ 15 -മുതൽ 19 വരെ ഡാളസിൽ വെച്ച് നടത്തുവാനിരുന്ന 25 -ാം മത് നോർത്ത് അമേരിക്കൻ ചർച് ഓഫ് ഗോഡിന്റെ ( NACOG ) ജൂബിലി സമ്മേളനം 2021 ജൂലൈയിലേക്ക് മാറ്റുവാൻ നാഷണൽ ഭാരവാഹികൾ തീരുമാനിച്ചു.
ഏപ്രിൽ 5 -ാം തീയതി കൂടിയ എക്സിക്യൂട്ടീവ് , നാഷണൽ കമ്മിറ്റി അംഗങ്ങളുടെ സംയുക്ത മീറ്റിംഗിൽ വെച്ചാണ് തീരുമാനം കൈകൊണ്ടത് . നാകോഗ് ജൂബിലി കോൺഫറൻസ് 2021 ജൂലൈ മാസത്തിൽ നടത്തുവാൻ ആലോചിക്കുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു.

ഈ ദിവസങ്ങളിൽ നാം പ്രാദേശികമായും ,ദേശീയമായും ,ലോകവ്യാപകമായും ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ (COVID -19 ) കാരണത്താൽ കോൺഫെറൻസ് അനുഗ്രഹകരമായി നടത്തുവാൻ കഴിയുകയില്ല എന്നുള്ള നിഗമനത്തിലാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ കോൺഫെറൻസിന്റെ ഭാരവാഹികൾ എത്തിച്ചേർന്നത് .

അമേരിക്ക, കാനഡ, മാതൃരാജ്യമായ ഇന്ത്യയും , അതോടൊപ്പം ലോകരാജ്യങ്ങളും ഈ വൈറസിന്റെ ഭീഷണിയെ നേരിടുകയും അനേകർ മരണത്തിനു കിഴടങ്ങുകയും അപ്പോൾ തന്നെ ആയിരങ്ങൾ ഹോസ്പിറ്റലുകളിലും, ഭവനങ്ങളിലും രോഗവുമായി മല്ലടിച്ചു കഴിയുന്ന ഈ സാഹചര്യത്തിൽ നോർത്ത് അമേരിക്കൻ ചർച് ഓഫ് ഗോഡ് ഫാമിലിയും ഈ ദൗത്യത്തിൽ പങ്കളികളാകുകയും അവരുടെ ആശ്വാസത്തിനായും, വിടുതലിനായും പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്യണമെന്നും, ഈ വൈറസിന്റെ പ്രതിവിധിക്കായി അദ്ധ്വാനിക്കയും, പ്രവർത്തിക്കയും ചെയ്യുന്ന എല്ലാ ആരോഗ്യ പ്രവർത്തകരെയും പ്രേത്യകിച്ചു നമ്മുടെ സഹോദരി , സഹോദരൻമ്മാരെയും ഓർത്തു നമ്മുക്ക് പ്രാർത്ഥിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.