ചെറുചിന്ത: അടച്ചുപൂട്ടിയ കല്ലറയെ അതിജീവിച്ചവൻ | പാസ്റ്റർ നോബി തങ്കച്ചൻ

ആഘോഷങ്ങളിലും അതിരുവിട്ട ആർഭാടങ്ങളിലും ആധുനിക സംവിധാനങ്ങളിലും ആഡംബരങ്ങളിലും ആൾക്കഹോളിലും ആചാരാനുഷ്ടനങ്ങളിലും ആനന്ദം കണ്ടെത്തിയിരുന്ന മനുഷ്യജീവിതത്തിലേക്ക് അപ്രതീക്ഷിതമായി അനുവാദം കൂടാതെ കടന്നുവന്ന കോവിഡ്-19.ആവലാതികൾക്കും, ആശങ്കകൾക്കും ആകുലതകൾക്കും അടച്ചുപൂട്ടലുകളിലേക്കും(lockdown)വഴിതെളിച്ചപ്പോൾ ആശ്രയവും, ആവശ്യങ്ങളും ആഗ്രഹങ്ങളും അടിയറവു പറയേണ്ടിവന്ന ഈ ‘അടച്ചുപൂട്ടിയ’അവസ്ഥയിൽ ആശ്വാസത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും സന്ദേശമാണ് ‘അടച്ചച്ചുപൂട്ടിയ കല്ലറയായ അതിജീവിച്ചവന്റെ അനുഭവം നമുക്ക് നൽകുന്നത്. എന്താണ് ആ സന്ദേശത്തിന്റെ മാഹാത്മ്യം?.

അമേരിക്ക കണ്ടുപിടിച്ച ക്രിസ്റ്റഫർ കൊളംബസും
അന്റാർട്ടിക്ക കണ്ടുപിടിച്ച ജെയിംസ് കുക്കും ആകർഷണ നിയമം കണ്ടുപിടിച്ച ഐസക്ക് ന്യൂട്ടനും
ആവിയന്ത്രം കണ്ടുപിടിച്ച ജെയിംസ് വാട്ടറും
അച്ചടിയെന്ത്രം കണ്ടുപിടിച്ച ജോൺ ഗുട്ടൻബർഗും
അറ്റോമിക്ക് തിയറിയുടെ നിർമ്മാതാവ് ഡാൽട്ടണും
ആദ്യമായി ആയിത്തിലേറെ നക്ഷത്രങ്ങളുടെ സ്ഥാനം നിർണയിച്ചു അവയുടെ തിളക്കത്തിന്റെ അവയെ ആറായി വിഭജിച്ച്‌ നക്ഷത്രമാപ്പ് തയ്യാറാക്കിയ ഹിപ്പാർക്കസും,
ആറ്റം എന്ന ആശയം അവതരിപ്പിച്ച ഡെമോക്രിട്ടിസം,
ആറ്റത്തിന് ആന്തരികഘടനയുണ്ടെന്നും അഭിപ്രായപ്പെട്ട ജെ.ജെ തോംസണും, അലക്‌സാണ്ടറും, അരിസ്റ്റോട്ടിലും, അറിവുകൊണ്ടും, കഴിവുകൊണ്ടും കൊടുമുടിയെ കീഴടക്കിയ വിദ്യാസമ്പന്നർ, കോടീശ്വരന്മാർ, ലോകം വെട്ടിപിടിച്ചവർ, ഭരണതന്ത്രജ്ഞർ, രാജാക്കന്മാർ, ശാസ്ത്രജ്ഞന്മാർ, ഇവരെല്ലാം അവസാനം മരണത്തിൻമുൻപിൽ അടിയറവു പറഞ്ഞ് അമ്പേ പരാജയപ്പെട്ട് അടച്ചിട്ട കല്ലറകളിൽ അന്ത്യ വിശ്രാമം കൊള്ളുമ്പോൾ, “അടച്ചുപൂട്ടിയ കല്ലറയെ അതിജീവിച്ച്‌” മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്ന ഒരുവനേയുള്ളു അവനാണ് നസ്രായനായ യേശു.

ആശയറ്റ ഈ ജീവിതത്തിൽ ആകുലതകൾ അടിച്ചുയരുന്ന ഈ അവസ്ഥയിൽ ആശ്രയിക്കാം നമുക്ക് ഈ യേശുവിൽ, അതിജീവിക്കാം നമുക്ക് ഈ അവസ്ഥയെ…..

പാസ്റ്റർ നോബി തങ്കച്ചൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.