കൊറോണക്കാലത്ത്‌ യേശുവിന്റെ സ്നേഹം പകരണം: ആർച്ച്‌ ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി

കൊച്ചി:കൊറോണക്കാലത്ത്‌ യേശുവിന്റെ സ്നേഹം പകരണമെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്‌ ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

സമ്പത്തിന്റെ യും പദവികളുടെയും വർധനയിലാണ് സന്തോഷം എന്ന് കരുതുന്നവരുണ്ട്. സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെയാണല്ലോ കൊറോണ രോഗം ബാധിക്കുന്നത്. രോഗബാധിതർ, നിരീക്ഷണത്തിലുള്ളവർ, അവരുടെ ബന്ധുക്കൾ, ആരോഗ്യപ്രവർത്തകർ, ഭരണാധികാരികൾ, എന്നിങ്ങനെ സമൂഹം മുഴുവൻ ആശങ്കയിലാണ്. അറിഞ്ഞും അറിയാതെയും യേശുവിന്റെ പാതയിലൂടെയുള്ള സമർപ്പണത്തിലൂടെയാണ് ഡോക്ടർമാരും, നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും ഭരണാധികാരികളും കൊറോണ ബാധിതരെ സേവിക്കുന്നത്. കാൽകഴുകൽ ശുശ്രൂഷയ്ക്ക് ശേഷം കർത്താവ് ശിഷ്യന്മാർക്ക് ഒരു കൽപ്പന നൽകി, “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക” ഇതേ സ്നേഹമായിരിക്കണം നാം പകരേണ്ടത്.

ശുശ്രൂഷയിൽ പുലർത്തേണ്ട മനോഭാവമാണ് പെസഹ ആചരണത്തിലൂടെ യേശു ഓർമിപ്പിക്കുന്നത്. കാൽകഴുകൽ ശുശ്രൂഷയുടെ സാമൂഹ്യമായ മാനം അതിൽ അടങ്ങിയിരിക്കുന്നു. വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലൂടെ കർത്താവിന്റെ ശുശ്രൂഷയിൽ പങ്കാളികളാകാമെന്ന് മേജർ ആർച്ച്‌ ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓർമിപ്പിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.