ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ് സഹായഹസ്തയുമായി ആറാം ദിവസം പിന്നിട്ടു

കോട്ടയം : ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ ലോക്ഡൌൺ കാലത്തു ആവശ്യ വസ്തുക്കളായ കൈയ്യുറ, മാസ്ക്, തുടങ്ങിയവയുടെയും കുടിവെള്ളത്തിന്റെയും മറ്റു ആഹാര സാധനങ്ങളുടെയും വിതരണം വിജയകരമായി ആറാം ദിവസവും നടത്തി. അനാവശ്യമായി പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാനും ക്രമസമാധാന പാലനത്തിനുമായി കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്യുത്യർഹമായ സേവനം നടത്തിവരുന്ന കേരള പോലീസ് സേനയിലെ അംഗങ്ങൾക്കും മറ്റു സാമൂഹ്യ പ്രവർത്തകർക്കും കയ്യുറകളും മുഖാവരണവും ഇന്ന് വിതരണം ചെയ്യുവാൻ സാധിച്ചു.

കഴിഞ്ഞ ദിവസം അതിഥി തൊഴിലാളികളുടെ പരാക്രമത്താൽ അശാന്തിയിലായിരുന്ന പായിപ്പാടിന്റെ പ്രദേശത്തു നിരവധി പോലീസുകാരെയും ഞങ്ങൾ നേരിട്ടു കണ്ടു. പലരെയും തെറ്റിദ്ധരിപ്പിച്ചും മറ്റുമാണ് ഇവരെ ഇതുപോലെ ഒരു ഉദ്യമത്തിനു പ്രേരിപ്പിച്ചതെന്ന് അവിടെയുള്ളവരിൽ നിന്നും ഞങ്ങൾക്ക് അറിയുവാൻ സാധിച്ചു. മടങ്ങി വരുംവഴി അഥിതിതൊഴിലാളികൾക്കു നിർദേശം നൽകുന്ന ചില ഉദ്യോഗസ്ഥർക്ക് കയ്യുറകളും മാസ്കും വിതരണം ചെയ്തു. പലരും നേരിട്ടും അല്ലാതെയും നന്ദിയും പ്രോത്സാഹനവും അറിയിച്ചിട്ടുണ്ട്. കോട്ടയം ജനറൽ ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കും, നേഴ്സ്, ഓഫീസ് സ്റ്റാഫ്‌, അറ്റന്റർമാർ, ആംബുലൻസ് ഡ്രൈവേഴ്സ്, തുടങ്ങിയവർക്കും, ഭക്ഷണപ്പൊതികളും മറ്റും വിതരണം ചെയ്യുവാനും സാധിച്ചു എന്നുള്ളത് ഞങ്ങളുടെ മനസ്സിന് സംതൃപ്തി നൽകുന്നു.

ക്രൈസ്തവ എഴുത്തുപുരയുടെ നേതൃത്വത്തിന്റെയും മറ്റു അഭ്യുതാകാംഷികളുടെയും പ്രോത്സാഹനവും സഹായസഹകരണവും വീണ്ടും ഞങ്ങളെ റോഡിലേക്ക് ഇറങ്ങുവാൻ പ്രേരിപ്പിക്കുന്നു. ഒരു നേരത്തേ ആഹാരത്തിനും ദാഹജലത്തിനായി ബസ്റ്റാന്റുകളിലും മറ്റും അന്തി ഉറങ്ങുന്നവർ കൈ നീട്ടുന്നതു കാണുമ്പോൾ അവർക്ക് സഹായം ഇനിയും എന്തിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ ആശിച്ചുപോകുന്നു. ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഡേവിസ് പി.ജെ സെക്രട്ടറി അജി ജെയ്‌സൺ എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.