എക്സൽ സോഷ്യൽ അവെയർനസ് മീഡിയ പ്രവർത്തനോദ്ഘാടനം

കുമ്പനാട്: ലഹരിക്കും സാമൂഹ്യ തിന്മകൾക്കുമെതിരെയും അവബോധം നൽകിവരുന്ന പ്രവർത്തനമായ ‘എക്സൽ സോഷ്യൽ അവയർനസ് മീഡിയയുടെ ‘ 2026 ലെ പ്രവർത്തനോദ്ഘാടനം നടന്നു. ജൂൺ 10ന് ബുധനാഴ്ച കുമ്പനാട് എക്സൽ മിനിസ്ട്രീസ് ഓഫീസിൽ വച്ചായിരുന്നു പരിപാടി.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം നടത്തി. എക്സൽ സോഷ്യൽ അവെയർനസ് മീഡിയ കഴിഞ്ഞ 19 വർഷമായി സ്കൂൾ – കലാലയങ്ങളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ സുസ്ത്യാർഹ്മാണെന്ന് തന്റെ ഉത്ഘാടന സന്ദേശത്തിൽ പറഞ്ഞു.

എക്സൈസ് ഇൻസ്പെക്ടർ ബിനു വി. വർഗീസ് മുഖ്യ സന്ദേശം നൽകി. അനിൽ ഇലന്തൂർ അധ്യക്ഷനായിരുന്ന ചടങ്ങിൽ ബിനു വടശ്ശേരിക്കര എക്സൽ സോഷ്യൽ അവെയർനസ് മീഡിയായുടെ 2026 ലെ പ്രവർത്തന പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

കോയിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് വർഗീസ് ഈപ്പൻ, ജോൺ കെ.മാത്യൂസ് (വൈസ് ചെയർമാൻ,കേരള കോൺഗ്രസ്), എം. മുഹമ്മദ് സാലി (കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി മെമ്പർ), എക്സൽ ടീം അംഗങ്ങളായ സ്‌റ്റാൻലി എബ്രഹാം, ബിതിൻ ബിജു, സ്റ്റെഫിൻ പി. രാജേഷ്, ബെൻസൺ വർഗ്ഗീസ്, ജോബി കെ.സി, ഡെന്നി ജോൺ, മനോജ് എബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു.

ഈ വർഷത്തിൽ ലഹരിക്കെതിരെ കേരളത്തിലുടനീളം തെരുവ് നാടകം, മാജിക് ഷോ, പാവനാടകം, ചിത്രീകരണം, തുടങ്ങിയവയിലൂടെ ബോധവൽക്കരണ പരിപാടികൾ തയ്യാർ ചെയ്തിരിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading