ലേഖനം: നാം ഇപ്പോൾ ലോക്ക്ഡോ ഹുക്ക്ഡോ? | ജെ പി വെണ്ണിക്കുളം

ചില നാളുകൾക്കുമുൻപ് ശ്രദ്ധയിൽപ്പെട്ട ഒരു ക്യാപ്ഷൻ ആണ് ‘ഹൂക്ക്‌ഡ് ഓണ് ജീസസ്’. അതായത്‌ യേശുവിനോടൊപ്പം ബന്ധിക്കപ്പെടുക. ആ ബന്ധം ദൃഢമാക്കാൻ പറ്റിയ സുവർണ്ണാവസരമാണ് ഈ ലോക്ക്ഡൗണ് കാലം. 21 ദിവസത്തെ ലോക്ക്ഡൗണ് കാലത്തു നാം എപ്രകാരം ആയിരിക്കുന്നു എന്നു ചിന്തിക്കേണം. സാമൂഹ്യ അകലം പാലിക്കുവാൻ നാം വീടുകളിൽ തന്നെ സമയം ചിലവഴിക്കുന്നു. ഇപ്പോൾ നമുക്ക് ധാരാളം സമയമുണ്ട്. എന്നാൽ എത്രപേർ ‘സമയം തക്കത്തിൽ’ ഉപയോഗിക്കുന്നു എന്നത് സ്വയം ചോദിക്കേണ്ട ചോദ്യമാണ്. ഒരു ആത്മീയനെ സംബന്ധിച്ചിടത്തോളം ഈ സമയങ്ങളിൽ പ്രാർഥിക്കാനും വചനം പഠിക്കാനുമാണ് കൂടുതൽ ആഗ്രഹിക്കുക. ചിലർ ഉപവാസത്തോടെ ദൈവശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്നു. ഭവനാന്തരീക്ഷത്തിൽ പല കാര്യങ്ങൾക്കായി സമയം ചിലവഴിക്കാനാകും. പാചകം ചെയ്യുവാനും കൃഷി ചെയ്യുവാനും പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുവാനും പുസ്തകങ്ങൾ വായിക്കുവാനും പുസ്തകം രചിക്കുവാനും എന്നുവേണ്ട ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും.

post watermark60x60

കുഞ്ഞുങ്ങളെ നല്ല ശീലങ്ങൾ പഠിപ്പിക്കാം, നല്ല പാട്ടുകൾ പഠിപ്പിക്കാം, വായനാ ശീലമുള്ളവരാക്കാം, വരയ്ക്കുവാനും പുതിയ ചിന്തകൾ എഴുതുവാനും പരിശീലിപ്പിക്കാം നല്ല വ്യായാമ രീതികൾ പറഞ്ഞുകൊടുക്കാം ഒപ്പം ദൈവവചനം ക്രമമായി വായിക്കുവാനും അവരെ പരിശീലിപ്പിക്കുക. ഇങ്ങനെ നിരവധി കാര്യങ്ങൾ. ഇപ്പോൾ ചർച്ചുകളിൽ ആരാധന നടക്കാത്തതുകൊണ്ടു ആലയങ്ങൾ അടഞ്ഞു കിടക്കുന്നു. ഈ സാഹചര്യത്തിൽ നിങ്ങളുടെ ഭവനം ഒരു ആലയമാക്കി തീർക്കാം. കുടുംബ പ്രാർത്ഥനകൾ സജീവമാക്കുക. വചനം കൂടുതലായി പഠിക്കുവാൻ സമയം കണ്ടെത്തുക. സംശയ നിവാരണത്തിനു, അതിനു പ്രാപ്തരായവരുമായി ബന്ധപ്പെടാം. ഓണ്ലൈനിൽ ഇന്ന് ലൈവായി വചനം പഠിക്കാനും കേൾക്കാനും സംവിധാനങ്ങളുണ്ട്.
അതും പ്രയോജനപ്പെടുത്തുക. പലരും സീരിയലും സിനിമയും കണ്ടു സമയം ചിലവഴിക്കുന്നവരാകാം. മറ്റുചിലർ ഫോൺ വിളിച്ചും മറ്റും സമയം കളയുന്നുണ്ടാകാം.

പ്രിയരെ, ഈ സമയം ദൈവം നമുക്ക് നൽകിയിരിക്കുന്നത് ദൈവത്തോടു കൂടുതൽ അടുക്കാനാണ്. കണ്ണുനീരോടും പ്രാർത്ഥനയോടും കഴിഞ്ഞ നാളുകളിൽ വന്നുപോയ തെറ്റുകളെ ദൈവസന്നിധിയിൽ ഏറ്റുപറയാം. നിശ്ചയമായും നമ്മുടെ പ്രാർത്ഥനയുടെ മറുപടി നാം കാണും. രാജ്യമൊട്ടാകെയും രാജ്യാന്തര തലത്തിലും കൊറോണ വൈറസ് പടർന്നുകൊണ്ടിരിക്കുമ്പോൾ തലപൊക്കി കണ്ണുകളെ ഉയർത്തി നോക്കുക, അവൻ അടുക്കൽ വാതിൽക്കൽ ആയിരിക്കുന്നു. പ്രത്യാശയോടെ നമുക്ക് ഒരുങ്ങാം. കർത്താവ് എല്ലാവരെയും ധാരാളം അനുഗ്രഹിക്കട്ടെ.

Download Our Android App | iOS App

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like