ലേഖനം: ലാക്കിലേക്ക് ഓടുക | സാന്റി മോഹൻദാസ്, കാട്ടാക്കട

ഒന്നു ഞാൻ ചെയ്യുന്നു പിൻപിലുള്ളത് മറന്നും മുമ്പിലുള്ളത് ആഞ്ഞും കൊണ്ട് ക്രിസ്തു യേശുവിൽ ദൈവ ത്തിന്റെ പരമവിളിയുടെ വിരുതിനായ്‌ ലാക്കിലേക്കു ഓടുന്നു ഫിലി.3:14
ലാക്കിലേക്കു ഓടുക എന്നാൽ ലക്ഷ്യ സ്ഥാനത്തെ നോക്കി ഓടുക എന്നാണ്. ഒരു ദൈവ പൈതലിനെ സംബധിച്ചിടത്തോളം ഒരു ലക്ഷ്യ സ്ഥാനം ഉണ്ട്. സ്വർഗ്ഗ രാജ്യമാണ് അവന്റെ ലക്ഷ്യസ്ഥാനം. എങ്ങനെയും എനിക്കു ആ ലക്ഷ്യസ്ഥാനത്തു എത്തണം എന്ന വാഞ്ജഅവന്റെ ഓട്ടത്തിന്റെ വേഗത കൂട്ടും. ആ ദൈവരാജ്യത്തെ ലക്ഷ്യമാക്കി ഓടുമ്പോൾ പലതും തേജിക്കേണ്ടി വരും പലതും മറക്കേണ്ടി വരും പലതും വേണ്ട എന്ന് വയ്‌ക്കേണ്ടി വരും ഉല്പത്തി 12:1 ൽ ദൈവം അബ്രഹാമിനോട് പറഞ്ഞു നീ നിന്റെ ദേശത്തെയും ചർച്ചക്കാരെയും പിതൃ ഭവനത്തെയും വിട്ട് ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. ദൈവത്തിന്റെ വാക്ക് കേട്ട അബ്രഹാം ദൈവീക അരുളപ്പാട് അനുസരിച്ച് ദൈവം കാണിപ്പാനിരിക്കുന്ന ദേശത്തെ ലക്ഷ്യമാക്കി ഇറങ്ങി പുറപ്പെട്ടു ലോത്തിന്റെ ഭാര്യ ജീവ രക്ഷയ്ക്കായി ഓടിയെങ്കിലും ജീവിത ലക്ഷ്യം മറന്ന് പുറകിലോട്ട് തിരിഞ്ഞ് നോക്കിയതിനാൽ അവളുടെ ജീവൻ നഷ്ടമാകുകയും ജീവിതം ഓർമയായി തീരുകയും ചെയ്തു. ജീവ നാഥന്റെ ശിക്ഷ ഏറ്റുവാങ്ങി ഉപ്പു തൂണായി തീരുകയും ചെയ്തു.അനേകർ ഓട്ടക്കളത്തിൽ ഓടുന്നു എങ്കിലും നോട്ടം പിഴച്ചു പോകുന്നത് കൊണ്ട് ലക്ഷ്യസ്ഥാനത്തു എത്തി ചേരുന്നില്ല. ഒരു ദൈവ പൈതലിന്റെ ജീവിതം ശുഭകരമാണെങ്കിലും വാട്ടവും മാല്യിന്യവും ഏൽക്കാതെ ജീവിക്കണം. ഏലിയാവ് ഒരു നാളിൽ ആഹാബിന്റെ രഥത്തിന്റെ മുന്നിലേറി ഓടി തന്റെ ലക്ഷ്യം പൂർത്തീകരിച്ചു. അതുപോലെ ഈടുറ്റ വീര്യത്തോടും ആത്മ ശക്തിയോടും ഓടിയെങ്കിലും മാത്രമേ ഈ യാത്രയിൽ ലക്ഷ്യ സ്ഥാനത്തു എത്തുകയുള്ളൂ. ഒരു ദൈവ പൈതലിനെ സംബന്ധിച്ചിടത്തോളം ലക്ഷ്യമില്ലാതെ അല്ല യാത്ര ചെയേണ്ടത്.

എബ്രായർ :12:1ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമുക്ക് ചുറ്റും നില്കുന്നത് കൊണ്ട് സകല ഭാരവും പാപവും വിട്ട് നമുക്ക് മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.ലാക്കിലേക്കു ഓടുന്ന ഒരു വ്യക്തിയുടെ ഓട്ടം സ്ഥിരത ഉള്ളതായിരിക്കണം. 2 തിമോതിയോസ് :4:7 ഞാൻ നല്ലപോർ പൊരുതു ഓട്ടം തികച്ചു വിശ്വാസം കാത്തു ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു. നീതിയുടെ കിരീടം നാം പ്രാപിക്കണമെങ്കിൽ ഓട്ടം സ്ഥിരതയോടെ ഓടി തികയ്ക്കണം. ഭയ ഭക്തിയോടും ജീവിത വിശുദ്ധിയോടും കൂടി ഓടിയ വ്യക്തിയാണ് യോസഫ്. അതു കൊണ്ട് അവന് അവൻ കണ്ട സ്വപ്നത്തിന്റെ പൂർത്തികരണം കാണുവാൻ കഴിഞ്ഞു അതുപോലെ ഓരോ ദൈവ പൈതലും ജീവിത വിശുദ്ധി പ്രാപിച്ചു യേശുവിനെ ധ്യാനിച്ചു കൊണ്ട് ദ്രവ്യാഗ്രഹം വിട്ട് ദുർനടപ്പ് വിട്ട് നിച്ചയത്തോടു കൂടി ഓടിയാൽ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുവാൻ ക്രിസ്തു ഒരുകിയിരിക്കുന്ന പ്രതിഫലം പ്രാപിക്കുവാൻ ഇടയായി തീരും.

ഈ ലോകത്തിലെ കഷ്ടത എല്ലാം മറന്ന് അന്ന് നാഥന്റെ കൈയിൽ നിന്ന് അക്ഷയ കിരീടങ്ങൾ പ്രാപിക്കുകയും പൂർണ പ്രതിഫലം നേടുകയും ചെയ്യും എന്ന ലക്ഷ്യത്തോടെയാണ് യാത്ര ചെയേണ്ടത്. ഈ ലോകത്തിലെ നമ്മുടെ പോരാട്ടം നന്മയ്ക്കായി മാത്രം ആയിരിക്കണം. നന്മയ്ക്കായി പോരാടി ഓട്ടം തികയ്ക്കണം എന്നാലേ നല്ല ദാസൻ എന്ന വിളി കർത്താവിൽ നിന്ന് കേൾക്കുവാൻ കഴിയൂ. കർത്താവ് വേഗം വരും എന്ന പ്രത്യാശയോടെ നമുക്കും ലാക്കിലേക്കു ഓടി ഓട്ടം തികയ്ക്കാം.

സാന്റി മോഹൻദാസ്, കാട്ടാക്കട

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.