ഇന്നത്തെ ചിന്ത : ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയോ?

ജെ.പി വെണ്ണിക്കുളം

ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെക്കുറിച്ചു സങ്കീർത്തനങ്ങൾ 91ൽ നാം വായിക്കുന്നുണ്ട്. മാരകമായ രോഗങ്ങളുടെ വിഷാണുക്കൾ വർധിച്ചു പെരുകുന്നത് ഇരുട്ടത്താണ് അഥവാ സൂര്യപ്രകാശം ഇല്ലാത്തിടത്താണ്. സൂര്യപ്രകാശം ഉള്ളപ്പോൾ തന്നെ വൈകുന്നേരത്തെ ഭക്ഷണം കഴിക്കണമെന്നും സൂര്യഗ്രഹണ സമയങ്ങളിൽ ഭക്ഷണം കഴിക്കരുതെന്നും പറയുന്നത് കേട്ടിട്ടില്ലേ? പകർച്ചവ്യാധിയുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണം. അതിൽ നിന്നും ഒഴിഞ്ഞിരിക്കാനാണ് ഇപ്പോൾ നാം ഭവനങ്ങളിൽ തന്നെ ഇരിക്കണമെന്ന് നിഷ്കർഷിച്ചിരിക്കുന്നത്. പ്രിയരെ, ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം രാത്രിയിലെ ഭയത്തെയും ശത്രുവിന്റെ അസ്ത്രങ്ങളെയും പേടിക്കാനില്ല (വാക്യം 5,6). ദൈവത്തിലാശ്രയിക്കുന്നവൻ എല്ലായ്പ്പോഴും നിർഭയനായിരിക്കും. ഈ ഉറപ്പു ദൈവത്താൽ ലഭിക്കുന്ന ഉറപ്പാണ്.

post watermark60x60

ധ്യാനം: സങ്കീർത്തനങ്ങൾ 91

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like