കൂട്ടുശുശ്രൂഷന്മാർക്കു കരുതലായ് ഐ.പി.സി അടൂർ വെസ്റ്റ് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫും സെൻ്റർ നേതൃത്വവും

അടൂർ: കൊറോണ വൈറസിന്റെ ലോക വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹജീവികളെ സഹായിക്കാൻ നാം ബാധ്യസ്ഥരാണ്. അത്തരത്തിൽ ശ്രദ്ധേയമായ ഒരു പ്രവർത്തനം നടത്തി മാതൃക കാട്ടി ഐ.പി.സി അടൂർ വെസ്റ്റ് സെന്ററും, പി വൈ പി എ യും.

post watermark60x60

കൊറോണ വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണങ്ങൾക്ക് വിധേയമായി ആരാധനലയങ്ങളിൽ ചില ആഴ്ചകളായി അടിച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ സാമ്പത്തികമായി സഭകളുടെ ശുശ്രൂഷകൻമാരും കുടുംബവും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ ഐ.പി.സി അടൂർ വെസ്റ്റ് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് സെൻ്ററിലെ 27 സഭകളിലെ ഫെയ്ത്ത് ഹോമുകളിൽ പാർക്കുന്ന കൂട്ടുശുശ്രൂഷകരെ അവർ പാർക്കുന്ന ഫെയിത്ത് ഹോമുകളിൽ നേരിട്ട് സന്ദർശിക്കുകയും, പ്രാർത്ഥിക്കുകയും സാമ്പത്തിക കൂട്ടായ്മ (₹60, 000) നൽകുകയും ചെയ്തു. ഭൗതിക കൂട്ടായ്മക്കായി സെൻ്റർ മിനിസ്റ്റർക്ക് ഒപ്പം വൈസ് പ്രസിഡൻ്റ് പാസ്റ്റർ മാത്തുക്കുട്ടി കെ മാമ്മനും സഹകരിച്ചു.

കൂടാതെ സെന്റർ പുത്രിക സംഘടനയായ പി വൈ പി എ യുടെ നേതൃത്വത്തിൽ സെന്ററിൽ ഉള്ള എല്ലാ പ്രാദേശിക ഫെയ്ത് ഹോമുകളിലും വിവിധ ഭക്ഷണ സാധനങ്ങൾ അടങ്ങുന്ന കിറ്റ് നൽകുകയുണ്ടായി.സെന്റർ – പി വൈ പി എ സംയുക്ത നേതൃത്വത്തിൽ 27 പ്രാദേശിക സഭകൾക്കായി (₹90,000) യുടെ ആദ്യഘട്ട സഹായം നൽകി.
സാമ്പത്തിക ശേഷി കുറഞ്ഞ സഭകളിൽ ശുശ്രൂഷിക്കുന്ന ശുശ്രൂഷകന്മാർക്ക് സാധാരണയായി നൽകിവരുന്ന സാമ്പത്തിക സഹായം സമയത്തിന് മുൻപെ അവരുടെ കൈകളിൽ എത്തിച്ച സെൻ്റർ ഭരണസമതി മാതൃക കാട്ടി.

-ADVERTISEMENT-

You might also like