ലേഖനം: ദൈവം എവിടെ ? | ബ്ലെസ്സൺ ജോൺ

 

എന്തിനു ദൈവം എവിടെ ദൈവം എന്ന് ചോദിക്കുന്ന ചോദ്യങ്ങൾക്കു തരുവാൻ ഒരുത്തരമേയുള്ളു .

“യെഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു. ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ.”

ദൈവത്തെ വിളിച്ചപേക്ഷിക്കുവാൻ
കഴിയേണമെങ്കിൽ ദൈവ മഹത്വത്തെ കുറിച്ച് ബോധ്യമുള്ളവർ
ആയിരിക്കേണ്ടതുണ്ട്. ദൈവമഹത്വം
വെളിവായെങ്കിലേ പ്രാർത്ഥിക്കുവാൻ കഴിയു വലിയവനായ ദൈവത്തെ സ്തുതിക്കുവാൻ കഴിയു,ദയയ്ക്കായി അപേക്ഷിക്കുവാൻ കഴിയു, കരുണയ്ക്കായി യാചിക്കുവാൻ
കഴിയു.
എന്നാൽ ഏദനിൽ നഷ്ടപെട്ട ദൈവീക തേജസ്സും, അടഞ്ഞ കണ്ണും കിഴിച്ചു ബാക്കി കിട്ടിയ കൈമുതലായ തുറന്ന കണ്ണുമായി പുറത്താക്കപ്പെട്ട
മനുഷ്യന് കാണാൻ കഴിയുന്നതായിരുന്നില്ല ദൈവീക മഹത്വം.

☆ആവർത്തനം 29:3 എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്കു ഇന്നുവരെയും തന്നിട്ടില്ല.

ദൈവമഹത്വം ദർശിക്കുന്ന ഒരു
വ്യക്തിക്കെ ദൈവത്തെ ആരാധിക്കുവാൻ കഴിയൂ
എന്നാൽ ദൈവ മഹത്വം ദർശിക്കേണമെങ്കിൽ ദൈവം
അനുവദിക്കേണ്ടിയിരിക്കുന്നു.
ദൈവ അനുവദിക്കേണ്ടതിനു
ഹൃദയം നുരുങ്ങേണ്ടിയിരിക്കുന്നു.

☆സങ്കീർത്തനങ്ങൾ 34:18 ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.

ദൈവ സാനിധ്യം അല്ലെങ്കിൽ നഷ്ടപെട്ട തേജസ്സും, അടഞ്ഞ
കണ്ണും തുറന്നാൽ മാത്രമേ ഇനിയും
ദൈവ മഹത്വം ദർശിക്കാനാവു.

ഹൃദയം നുറുക്കി ദൈവസന്നിധിയിൽ
കടന്നു വരിക മാത്രമാണ് അതിനുള്ള
പരിഹാരം എന്നിരിക്കെ അപ്രകാരം
നുറുങ്ങുവാനും തകരുവാനും കഴിയേണം. എന്നാൽ നാം തകരുന്നതും നുറുങ്ങുന്നതും നമ്മെ പണിയുവാൻ കഴിവുള്ള അല്ലെങ്കിൽ
ശൂന്യതയിൽ നിന്നും എല്ലാം ഉളവാക്കിയ ദൈവത്തിന്റെ
മുന്പിലാകുന്നു എന്നുള്ളതാകുന്നു
നമ്മുടെ വിശ്വാസവും നമ്മുടെ
സന്തോഷവും.
☆യോഹന്നാൻ1:2 അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.
1:3 സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.

“ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.’

എന്നാൽ ഇന്ന് ദൈവം എവിടെ എന്ന് ചോദിക്കുന്ന ഒരു തലമുറയെ കാണാം.
ദൈവം ഇല്ല എന്ന് മൂഡ്ഡൻ തന്റെ ഹൃദയത്തിൽ പറയുന്നു.
മൂഡ്ഡൻ ദൈവത്തെ അനൗഷിച്ചതിനാൽ മാത്രമാണ് അങ്ങനൊരു നിഗമനത്തിൽ എത്തിയതും എന്നും മനസ്സിലാക്കാം.
എന്നാൽ താൻ കൈവശമാക്കിയിരിക്കുന്ന ഹൃദയം നുരുകുവാനോ തകർക്കുവാനോ ഒരുക്കമല്ലാത്തതിനാൽ പറയുന്നു ‘ദൈവം ഇല്ല ‘ പറയുന്നത് തന്റെ ഹൃദയത്തിൽ .
ഏതു നുറുക്കേണമോ അവിടെ പറയുകയാണ് ദൈവമില്ല.
ഇങ്ങനെ സ്വയം ആശ്വസിക്കുകയും
നശിക്കുകയും ചെയ്യുന്നു.

എന്നാൽ ദൈവീക മഹത്വം മനസ്സിലാക്കിയവൻ , വിളിച്ചപേക്ഷിക്കുവാൻ തുടങ്ങുന്നു അവനു മുൻപിൽ
യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ.
എന്നുള്ള വാക്യം അർത്ഥമുള്ളതാകുന്നു.

ദൈവ മഹത്വം ദർശിക്കുന്നവൻ ദർശിക്കുന്നത് സ്വർഗ്ഗീയ ദർശനങ്ങൾ ആകുന്നു. ഭൂമിയിലുള്ളതിന്റെ മൂല്യങ്ങൾ കുറയുന്നു.
സ്തെഫനോസിനെ ജനം കല്ലെറിഞ്ഞപ്പോൾ അദ്ദേഹം
സ്വർഗ്ഗത്തിലേക്ക് നോക്കി
പ്രവൃത്തികൾ
7:55 അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു:
7:56 ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.
സ്വർഗ്ഗീയ ദർശനങ്ങൾ ആകുന്നു
ആത്മീയനെ ആത്മീയ ജീവിതത്തിൽ മുന്നേറുവാൻ സഹായിക്കുന്നത്.
ദൈവ മഹത്വം ദർശിക്കുവാൻ കഴിയുന്നതാണ് ദൈവത്തെ വിളിച്ചപേക്ഷിക്കുവാൻ നമ്മളെ ഉത്സാഹിപ്പിക്കുന്നതു . എന്നാൽ അനേകർക്ക്‌ ദൈവ മഹത്വം ദർശിക്കുവാൻ കഴിയാതവണ്ണം സ്വർഗ്ഗീയ ദർശനങ്ങൾ നൽകുന്ന അടഞ്ഞകണ്ണുകൾ തുറക്കാതെ ഇപ്പോഴും ലോകത്തേക്ക് തുറന്ന
കണ്ണുകളുമായി ജീവിക്കുന്നു .
ദൈവം ഇല്ല എന്ന് തന്റെ ഹൃദയത്തെ പറഞ്ഞു ബോധ്യപ്പെടുത്തുന്നു.
ദൈവമഹത്വം ദർശിക്കാത്ത
ഒരു വ്യക്തിക്കും ദൈവത്തെ വിളിച്ചപേക്ഷിക്കുവാൻ കഴിയില്ല
എന്നാൽ ദൈവ മഹത്വം ദർശിച്ച വ്യക്തി തന്റെ ദൈവത്തോട് വിളിച്ചപേക്ഷിക്കുന്നു.
അവൻ അവർക്കു ബലം
നൽകുന്നു.
സങ്കീർത്തനങ്ങൾ 29:11 യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.