ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ് സഹായഹസ്തവുമായി അഞ്ചാം ദിവസം പിന്നിട്ടു

സുബിൻ കോട്ടയം

കോട്ടയം : ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ചെയ്തുകൊണ്ടിരിക്കുന്ന സാമൂഹിക പ്രവർത്തനങ്ങൾ ഇന്ന് അഞ്ച് ദിവസം പിന്നിട്ടു.

post watermark60x60

ഇന്നും കോട്ടയം ടൗൺ , കഞ്ഞിക്കുഴി , ചിങ്ങവനം , നാഗമ്പടം , കോടിമത , ചങ്ങനാശ്ശേരി , പായിപ്പാട് , തിരുവല്ല , ളായിക്കാട് , എന്നിവിടങ്ങളിൽ ഭക്ഷണവും കുടിവെള്ളവും നമ്മുടെ നിയമപാലകർക്ക് ആവശ്യമായ മാസ്ക്ക് , ഗ്ലൗസ് , എന്നിവയും വിതരണം ചെയ്തു. ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഡേവിസ്, സെക്രട്ടറി അജി ജെയ്സൺ , എക്സിക്യുട്ടീവ് മെംമ്പർ : സുബിൻ എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

You might also like