യു.പി.എഫ് ചേലക്കര “സ്നേഹപൂർവ്വം ഇടയൻമാർക്ക്” ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

ചേലക്കര : യുണെറ്റഡ് പെന്തക്കോസത് ഫെലോഷിപ്പ് ചേലക്കരയുടെ യുവജന സംഘടനയായ യുത്ത് ഫെലോഷിപ്പിൻ്റെ നേത്വതത്തിൽ കൊറോണയുടെ പശ്ചാത്തലത്തിൽ ദൈവദാസൻമാർക്കും കുടുംബങ്ങൾക്കും കരുതൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിയായ “സ്നേഹപൂർവം ഇടയൻമാർക്ക്” ആദ്യ ഘട്ടം വിജയകരമായി പുർത്തിയാക്കി.

post watermark60x60

ചേലക്കര, കുറുമല, പാഞ്ഞാൾ, ഷൊർണൂർ , കൊണ്ടാഴി , പഴയന്നൂർ എന്നി മേഖലകളിലുള്ള പതിനഞ്ചോളം ദൈവദാസൻമാർക്കും കുടുംബങ്ങൾക്കുമാണ് ആദ്യഘട്ടത്തിൽ സഹായം എത്തിച്ചത്. തുടർന്നും ഇത്തരത്തിലുള്ള തുടർ പദ്ധതികളുമായി മുന്നോട്ട് പോകുവാൻ ആഗ്രഹിക്കുന്നതായി യുപിഎഫ് ചേലക്കര ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like